മകര കാര്‍ത്തിക മഹോത്സവവും പ്രതിഷ്ഠാവാര്‍ഷികവും

By parvathyanoop.24 01 2023

imran-azhar


കല്ലംപളളി ശ്രീ ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ 2023 ലെ മകരകാര്‍ത്തിക മഹോത്സവവും പ്രതിഷ്ഠാവാര്‍ഷികവും ഇന്ന് മുതല്‍ 30 വരെ നടക്കും.

 

ഒന്നാം ദിവസമായ ഇന്ന് രാവിലെ 10.30 ന് തൃക്കൊടിയേറ്റം, ഗണപതി ഹോമം, ദേവി മാഹാത്മ്യ പാരായണം, മൃത്തുജ്ഞയ ഹോമം ,നവഗ്രഹപൂജ, നാഗര്‍പൂജ, ഹനുമാന്‍ സ്വാമിക്ക് വെണ്ണചാര്‍ത്തല്‍ തുടങ്ങിയ പൂജകളും എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം സായാഹ്ന ഭക്ഷണങ്ങളും 30-ാം തീയതി വൈകിട്ട് നെറ്റിപ്പട്ടം ഗജവീരന്റെ അകമ്പടിയോടെ നടത്തുന്ന വര്‍ണ്ണശബളമായി ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്.

 


ക്ഷേത്ര ചരിത്രം

 

രാജഭരണകാലത്ത് തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ തമിഴ് ബ്രാംഹ്മണര്‍ സ്ഥിരമായി തമ്പടിച്ചിരുന്ന വനഭൂമി ആയിരുന്നു കല്ലംപള്ളി. പൂജ കാര്യങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കുമായി അവര്‍ പുല്ലുമേഞ്ഞ ഒരു ആരാധനാലയം നിര്‍മ്മിച്ച് അവിടെ ഒരിടത്തു ശിവനെയും മറ്റൊരുടത്തു ദുര്‍ഗ്ഗാ ദേവിയെയും ആരാധിച്ചിരുന്നു.

 

പില്‍ക്കാലത്ത് പുല്ലുമേഞ്ഞ ക്ഷേത്രങ്ങളുടെ സ്ഥാനത്ത് ശിവക്ഷേത്രവും ദുര്‍ഗ്ഗ് ദേവീക്ഷത്രവും ഭന്ദ്ര ക്ഷേത്രവും നിലവില്‍ വന്നു. ഏകദേശം 350 വര്‍ഷം പഴക്കമുള്ള ഒരു ആല്‍മരം ക്ഷേത്രത്തിലെ നഗത്തറയ്ക്ക് തണലായി നിലകൊള്ളുന്നു.

OTHER SECTIONS