/kalakaumudi/media/post_banners/2ec74be8f009b50ea90ab5e16457fad15545b4fd7b0c0d80995f6668fad1ffa0.jpg)
ജനുവരി 11 നാണ് പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. 1198 ധനു മാസം 30, 2023 ജനുവരി 14 ശനിയാഴ്ച സന്ധ്യയ്ക്ക് 6:30 നും 6:40 നും മദ്ധ്യേയാണ് ശബരിമലയില്‍ തിരുവാഭരണം ചാര്‍ത്തി അയ്യപ്പസ്വാമിയുടെ ദിവ്യദര്‍ശനം ലഭിക്കുന്ന ദീപാരാധന നടക്കുക.
ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയരും. പൊന്നമ്പലേമേട്ടില്‍ മകര ജ്യോതി തെളിയും. മകരജ്യോതി ദര്‍ശനത്തിന് പിറകേ രാത്രി 8:45 മണിക്ക് കന്നിക്കൂറില്‍ ചിത്തിര നക്ഷത്രം ഒന്നാം പാദത്തില്‍ മകര സംക്രമപൂജ നടക്കും.
മകരവിളക്കിന് തൊട്ടുപിന്നാലെ സംക്രമപൂജ വരും. തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പ ഭഗവാനെ തൊഴാന്‍ കുറച്ചു സമയമേ ഭക്തര്‍ക്ക് ലഭിക്കൂ. മകരസംക്രമ പൂജയ്ക്കായി അയ്യപ്പന്റെ വിഗ്രഹത്തില്‍ നിന്ന് തിരുവാഭരണം അഴിച്ചു മാറ്റണം.
കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ദൂതന്‍ വശം കൊടുത്തു വിടുന്ന നെയ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയാണ് സംക്രമ പൂജയിലെ പ്രധാന ചടങ്ങ്.
2023 ജനുവരി 8 ന് കര്‍ക്കടകക്കൂറില്‍ പൂയം നക്ഷത്രത്തില്‍ ആരംഭിക്കുന്ന വാരം ജനുവരി 14 ന് കന്നിക്കൂറില്‍ ചിത്തിര നക്ഷത്രം രണ്ടാം പാദത്തില്‍ അവസാനിക്കും. ജനുവരി 15 നാണ് മകര മാസവും ഉത്തരായണ പുണ്യകാല ആരംഭവും.
ഈ ആഴ്ചത്തെ നക്ഷത്ര ഫലം
മേടക്കൂറ്
(അശ്വതി, ഭരണി, കാര്‍ത്തിക 1 )
സുപ്രധാന തീരുമാങ്ങള്‍ കൈക്കൊള്ളും. സൗഹൃദം ഗുണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. നല്ല വാര്‍ത്തകള്‍ കേള്‍ക്കും. നേട്ടങ്ങള്‍ മറ്റുള്ളവരുമായി പങ്കിടും.
ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് അഭിനന്ദനം ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കാണുന്നു. വരുമാനവും ചെലവും വര്‍ദ്ധിക്കും.
ഇടവക്കൂറ്
( കാര്‍ത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
കര്‍മ്മരംഗത്ത് ചില മാറ്റങ്ങളുണ്ടാകും. ആഗ്രഹിക്കുന്ന ജോലികള്‍ ചെയ്യാന്‍ കഴിയും. വാക്കുപാലിക്കാന്‍ ശ്രമിക്കും. കടം കൊടുത്ത പണം തിരിച്ച് കിട്ടും. ചെലവ് നിയന്ത്രിക്കാന്‍ കഴിയും.
സാമ്പത്തിക ഭദ്രമാക്കാനാകും.വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ചിന്തിക്കാതെ പറയുന്ന കാര്യങ്ങള്‍ പിന്നീട് വലിയ വില കൊടുക്കേണ്ടി വരാം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണര്‍തം 1, 2, 3)
എല്ലാത്തരം സാമ്പത്തിക പ്രശ്നങ്ങളും തരണം ചെയ്യും.സാമ്പത്തിക പുരോഗതിയുണ്ടാകും. ആഗ്രഹിക്കുന്ന വസ്തുക്കള്‍ വാങ്ങുന്നത് എളുപ്പമായിരിക്കും. ഇതുമൂലം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് എതിര്‍ നീക്കങ്ങള്‍ കരുതിയിരിക്കണം. മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറും.
കര്‍ക്കടകക്കൂറ്
(പുണര്‍തം 4, പൂയം, ആയില്യം)
ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. മാനസിക സമ്മര്‍ദ്ദം കുറയും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ചെലവ് ചുരുക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതാണ്. ബന്ധുഗൃഹ സന്ദര്‍ശനം സന്തോഷം
നല്‍കും. ജീവിതപങ്കാളിയുടെ പരാതികള്‍ പരിഹരിക്കും.പ്രണയത്തിന് സമയം വളരെ അനുകൂലമായിരിക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വന്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കും. പുതിയ വീട് അല്ലെങ്കില്‍ വാഹനം വാങ്ങാന്‍ പദ്ധതിയിടും. ഇത് വഴി കുടുംബാഗങ്ങളുടെ പ്രീതി നേടും. സ്വജനങ്ങളുമായി നിരന്തരം കലഹിക്കുന്നതു കാരണം മാനസിക വിഷമം ഉണ്ടാകും. ചില ബന്ധങ്ങളില്‍ കാര്യമായ അകല്‍ച്ച ഉണ്ടാകും.
ഔദ്യോഗിക കാര്യങ്ങളിലെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം ലഭിക്കും. ജീവിതത്തിലെ നല്ല ചില മാറ്റങ്ങള്‍ സംഭവിക്കും. കഠിനാധ്വാനത്തിന് ഫലം കിട്ടും. ദുശീലങ്ങള്‍ ഒഴിവാക്കി ആരോഗ്യം സൂക്ഷിക്കണം. വിരുന്നുകളില്‍ പങ്കെടുക്കും. വിവാഹം, സന്താന ലാഭം പ്രതീക്ഷിക്കാം. വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. വായ്പ തിരിച്ചടച്ചു തീര്‍ക്കും. അപ്രതീക്ഷിതമായ ധനലബ്ധി കാണുന്നു.
പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് കുറച്ച് പണം സമ്പാദിക്കാന്‍ സാധ്യതയുണ്ട്. നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ന്ധുമിത്രാദികളുമായി ഒത്തുചേര്‍ന്ന് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കണം.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2 )
വിലപിടിപ്പുള്ള വസ്തുക്കള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ജോലിസ്ഥലത്ത് നിന്നും അവ മോഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. ധനനഷ്ടത്തിനും സാധ്യത കൂടുതലാണ്. ആരോഗ്യ അനുകൂലമായിരിക്കും. സ്വഭാവ സ്ഥിരതയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ദുശീലങ്ങള്‍ ഉള്ളവരില്‍ നിന്ന് അകന്നുനില്‍ക്കുക. കുടുംബാംഗങ്ങളുമായുള്ള പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ കഴിയും. ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ഒഴിവുവേളകള്‍ ഓരോ നിമിഷവും പൂര്‍ണ്ണമായും ആസ്വദിക്കാനാകും. ഏകാന്തത ഒഴിവാക്കിയില്ലെങ്കില്‍ നിരാശയ്ക്ക് അടിപ്പെടാന്‍ സാധ്യത കൂടുതലാണ്.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
തിടുക്കത്തില്‍ ഒരു കാര്യവും ചെയ്യരുത്. പെട്ടെന്ന് ലാഭം നേടണം എന്ന ആഗ്രഹത്തോടെയുള്ള നിക്ഷേപങ്ങള്‍ ഉപേക്ഷിക്കണം. ബുദ്ധിശക്തിയും മനക്കരുത്തും വര്‍ദ്ധിക്കും. കര്‍മ്മ സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദൂര യാത്രകള്‍ വേണ്ടിവരും.
മംഗള കര്‍മ്മങ്ങളില്‍പങ്കെടുക്കും. കളത്രത്തിന് ആഗ്രഹിച്ച ജോലി ലഭിക്കും.ഈശ്വരാനുഗ്രഹവും ഭാഗ്യവും ബോദ്ധ്യപ്പെടും. ആഗ്രഹം സഫലമാകും. സൗഹൃദങ്ങള്‍ ഗുണം ചെയ്യും. മാറ്റത്തിന്റെ ഗുണഫലങ്ങള്‍ ഉണ്ടാകും.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
മറ്റുള്ളവരെ പിന്തുടര്‍ന്ന് എന്തെങ്കിലും നിക്ഷേപം നടത്തിയാല്‍ വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കും.കാഴ്ചപ്പാടില്‍ പുരോഗമന രീതി കാത്തുസൂക്ഷിക്കും.പരിശ്രമങ്ങള്‍ ഇടതടവില്ലാതെ തുടരും. ശുഭ ചിന്തകള്‍ ശക്തമാക്കും.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
അപ്രതീക്ഷിതമായ ഉറവിടങ്ങളില്‍ നിന്ന് പെട്ടെന്ന് പണം ലഭിക്കുന്നത് മനസ്സിനെ സന്തോഷിപ്പിക്കും. ശുഭചിന്തകള്‍ വര്‍ദ്ധിക്കും. പ്രിയപ്പെട്ടവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കും.
കുടുംബത്തിലെ ചില ആളുകള്‍ക്ക് നിങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാന്‍ കഴിയില്ല. അവരുമായി നിരന്തരം തര്‍ക്കവും കലഹവുമുണ്ടാകും.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തികമായ കാര്യങ്ങള്‍ വളരെയധികം മെച്ചപ്പെടും. വായ്പാകുടിശിക തിരിച്ചടയ്ക്കാന്‍ കഴിയും. ക്ഷീണവും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെടും. എല്ലാ യാത്രകളും ഒഴിവാക്കണം. തര്‍ക്കവും മറ്റുള്ളവരുടെ കുറവുകള്‍ പെരുപ്പിച്ചു കാട്ടുകയും ചെയ്യുന്ന ശീലം നിയന്ത്രിക്കണം. കുടുംബ സമാധാനം നിലനിര്‍ത്തുന്നതില്‍ വിജയിക്കും.