പന്തളം: മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്കു മുന്നോടിയായി അവ ദര്‍ശിക്കുന്നതിന് വന്‍ തിരക്ക്. ഇന്നു പുലര്‍ച്ചെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 12 വരെ പന്തളം കേഷത്രത്തില്‍ ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ മുന്‍ വര്‍ഷത്തെ അപേകഷിച്ച് തിരുവാഭണങ്ങള്‍ ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് അനുഭവപെ്പടുന്നത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കാണ് ദര്‍ശനസമയം നിശ്ചയിച്ചിരുന്നതെങ്കിലും മൂന്നു മണി മുതല്‍ തന്നെ ഭകതരുടെ നീണ്ട ക്യൂ അനുഭവപെ്പട്ടു. തിരക്കു നിയന്ത്രിക്കാനായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ട പോലീസ് മേധാവി എസ്.ഹരിശങ്കര്‍, അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ.ജഗദീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെ്പടുത്തിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കാനായി കേഷത്രമുറ്റത്ത് പ്രത്യേക ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിസി ടിവി കാമറാ സംവിധാനവും ക്ഷേത്രപരിസരത്ത് തയാറാക്കിയിരുന്നു. 250ഓളം പൊലീസുകാരെയാണ് സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. ദര്‍ശനത്തിനും ഘേഷയാത്രയുടെ സുഗമമായ നടത്തിപ്പിനും കൊട്ടാരം നിര്‍വാഹകസംഘം, ദേവസ്വം ബോര്‍ഡ്, ഉപദേശകസമിതി എന്നിവയുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ നടന്നു വരുന്നു. ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം ഇന്നലെ രാത്രിയോടെ അവസാനിച്ചിരുന്നു.