/kalakaumudi/media/post_banners/8cae2dd8bdf746c15a9b47d9b3be63521a28a7b57f09dd2e720bc01b93f7f066.jpg)
പമ്പ. മകരവിളക്കു പ്രമാണിച്ചു ശബരിമലയിലെ തിരക്ക് കാരണം ഭക്തരുടെ സുരക്ഷയ്ക്കായി ഡ്രോണുകള്‍ ഉപയോഗിക്കുന്നു. തമിഴ്‌നാട് പൊലീസിന്റെ കമാന്‍ഡോ ഡ്രോണ്‍ വിഭാഗമാണ് കേരള പൊലീസിനെ സഹായിക്കാന്‍ ശബരിമലയിലും പമ്പയിലും എത്തിയത്. അണ്ണാ സര്‍വകലാശാലയിലെ
ഏവിയോനിക്‌സ് വിഭാഗം വികസിപ്പിച്ചെടുത്ത 'ദക്ഷ' ഡ്രോണുകളാണ് തമിഴ്‌നാട് പൊലീസ് സംഘം നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ഇപേ്പാള്‍ തമിഴ്‌നാട് സംഘം ഡ്രോണുകളെ വിന്യസിപ്പിക്കുന്നത്. മകരവിളക്ക് പ്രമാണിച്ചുള്ള തിരക്കു മൂലം
അയ്യപ്പ ഭകതന്മാര്‍ കാട്ടിലും കുന്നിലും നിലയുറപ്പിച്ചിരിക്കെ ഇവരുടെ നീക്കങ്ങള്‍ അപ്പപേ്പാള്‍ തന്നെ ഡ്രോണുകളുടെ സഹായത്താല്‍ പൊലീസിന്റെ ശ്രദ്ധയില്‍ വരുന്നുമുണ്ട്. തിരക്കു നിയന്ത്രിക്കാനും അപകടം മുന്‍കൂട്ടി അറിയുവാനും ഡ്രോണുകളുടെ സഹായം വളരെ വലുതാണെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.