തിരുവാഭരണ ഘോഷയാത്ര: കര്‍ശന സുരക്ഷ

പന്തളം: ശബരിമല മകരവിളക്കിനു മുന്നോടിയായി 12ന് പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് കര്‍ശന സുരകഷ ഒരുക്കും. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 250 പോലീസുകാരുണ്ടാവും. അഞ്ച് സെക്ടറുകളായി തിരിച്ചാണ് സുരകഷ ഒരുക്കുക. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും.

author-image
online desk
New Update

കെഎസ്ആര്‍ടിസി പന്തളത്തേക്ക് കൂടുതല്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ നടത്തും. ഭകഷ്യസുരകഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പന്തളത്ത് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. പന്തളം തൂക്കുപാലത്തില്‍ ആളെ കടത്തിവിടുന്നത് പോലീസ് നിയന്ത്രിക്കും. തിരുവാഭരണത്തോടൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
കെഎസ്ഇബി തടസമില്‌ളാതെ വൈദ്യുതി ലഭ്യമാക്കും.

സുരകഷ കണക്കിലെടുത്ത് തൂക്കുപാലത്തില്‍ നൂറുപേരെ വീതം കടത്തിവിടുന്നതിനു തീരുമാനിച്ചു. യാത്രയ്‌ക്കൊപ്പം പോലീസ് ശബരിമലയിലേക്കും തിരിച്ചും കൂടെയുണ്ടാകും മാലപൊട്ടിക്കലും പോക്കറ്റടിയും ഇല്‌ളാതാക്കാന്‍ പ്രത്യേകം സ്‌കാഡ് പ്രവര്‍ത്തിയ്ക്കും. പൊതുമരാമത്ത് വകുപ്പ് കാടുവെട്ടിയും ഇളകിയ ഭാഗം ടാറിംഗ് നടത്തിയും മെച്ചമാക്കും. എക്‌സൈസ് വകുപ്പ് പെരുനാട്ടിലും പമ്പയിലും ക്യാമ്പുചെയ്ത് പരിശോധന നടത്തും.

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഡ്രൈഡേയായി പ്രഖ്യാപിക്കും. തിരുവാഭരണ ഘോഷയാത്രയ്ക്കു മുമ്പിലാണ് ഇത്തവണ രാജപ്രതിനിധി യാത്രചെയ്യുന്നത്.
ഘോഷയാത്ര പുറപെ്പടുന്ന സമയത്ത് തിക്കും കിരക്കും ഒഴിവാക്കാന്‍ കേഷത്രത്തിനുള്ളില്‍ ആളുകളുടെ എണ്ണം പരിമിതപെ്പടുത്തും. കേഷത്രത്തിനു മുമ്പിലുള്ള സ്വീകരണത്തിനും നിയന്ത്രണമുണ്ടാകും.

Makaravilaku thiruvabharana procession