പൊന്നന്പലമേട്ടില്‍ ജ്യോതി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം

ശബരിമല: ഭക്തജന ലക്ഷങ്ങള്‍ കാത്തിരുന്ന മകരജ്യോതി ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. അയ്യപ്പന്‍റെ സന്നിധാനത്ത് ഇതിനുവേണ്ടിയുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

author-image
subha Lekshmi b r
New Update
പൊന്നന്പലമേട്ടില്‍ ജ്യോതി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം

ശബരിമല: ഭക്തജന ലക്ഷങ്ങള്‍ കാത്തിരുന്ന മകരജ്യോതി ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. അയ്യപ്പന്‍റെ സന്നിധാനത്ത് ഇതിനുവേണ്ടിയുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്ന ഇന്ന് രാവിലെ 7.40ന് മകരസംക്രമപൂജ നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍വശം കൊടുത്തുവിടുന്ന നെയ്ത്തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം കഴിച്ചു. ഈ സമയത്ത് പടിനെട്ടാംപടി കയറുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.
ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടച്ചാല്‍ പിന്നെ ആരെയും പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ള.
വൈകിട്ട് തിരുവാഭരണഘോഷയാത്ര എത്തിച്ചേര്‍ന്ന ശേഷമേ തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കൂ.

വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കും. ഈ സമയത്ത് ആകാശത്ത് മകരനക്ഷത്രവും പൊന്നന്പലമേട്ടില്‍ മകരജ്യോതിയുംതെളിയും. ലക്ഷോപലക്ഷം കണ്ഠങ്ങളില്‍ നിന്ന് ശരണമന്ത്രം മുഴങ്ങും. മൂന്നുതവണയാണ് ജ്യോതി തെളിയുക. നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ജ്യോതിദര്‍ശനം പകര്‍ന്നു നല്‍കുന്ന പുണ്യവുമായി ഭകതജനലക്ഷങ്ങള്‍ മലയിറങ്ങും. അടുത്ത തീര്‍ത്ഥാടന കാലത്ത് വീണ്ടും വരാനുളള പാദബലവും മനോബലവും തരണമേ അയ്യപ്പാ എന്നു മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്....

Makaravilaku