ശബരിമല. മകര വിളക്ക് ദര്‍ശനത്തിനായി സന്നിധാനം ഒരുങ്ങി. ഭക്ത ലക്ഷങ്ങളാണ് മകര വിളക്ക് പൂജയും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും കണ്ട് തൊഴാന്‍ സന്നിധാനത്ത് തടിച്ചു കൂടിയിരിക്കുന്നത്. തിരക്ക് കാരണം ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മകര വിളക്ക് ദിവസം പതിനെട്ടാം പടി കയറുന്നതിനും നിയന്ത്രണമുണ്ട്. മകരവിളക്ക്
ദിവസം ഉച്ചപൂജ കഴിഞ്ഞ് നട അടച്ചു കഴിഞ്ഞാല്‍ പിന്നെ ആരെയും പടി കയറാന്‍ അനുവദിക്കില്ല. തിരുവാഭരണം എത്തി കഴിഞ്ഞശേഷമെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കുകയുള്ളു.
അയ്യപ്പന്‍മാരുടെ സുരക്ഷയ്ക്കായി ഡി വൈ എസ് പി മാരുള്‍പ്പെടെ 3000 ത്തോളം പോലീസുകാരെയാണ് പമ്പയിലും സന്നിധാനത്തുമായി വിന്യസ
ിച്ചിരിക്കുന്നത്. ഭക്തരുടെ സൗകര്യാര്‍ത്ഥം അടിയന്തിര വൈദ്യ സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്.
എല്ലാ മേഖലകളിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. അവശ്യമരുന്നുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.