അയ്യപ്പനെ തൊഴാന്‍ നല്ലത് മകരസംക്രമ ദിവസം

വൃശ്ചികം മുതല്‍ ധനു വരെയാണ് അയ്യപ്പ ദര്‍ശനത്തിന് പറ്റിയ സമയം. മകര സംക്രമ ദിവസമാണ് ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ ഏറ്റവും നല്ല ദിവസം. ബുധന്‍, ശനി ദിവസങ്ങളും അയ്യപ്പദര്‍ശനത്തിന് ഉത്തമമാണ്. കഠിന വ്രതചര്യകള്‍ പാലിച്ചുവേണം അയ്യപ്പനെ ദര്‍ശിക്കാന്‍. എന്നാലേ ആഗ്രഹ സാഫല്യവും ജന്മമുക്തിയും ലഭിക്കൂ. ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്‌സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്‌ളാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ.

author-image
online desk
New Update

Makaravilaku