മകരവിളക്ക്: സന്നിധാനത്ത് സുരക്ഷയ്ക്ക് രണ്ട് സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍

ശബരിമല: മകരവിളക്കുമായി ബന്ധപെ്പട്ട തിരക്ക് നിയന്ത്രിക്കാന്‍ സുരകഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നാണിത്. ഇതിന്റെ ഭാഗമായി സന്നിധാനത്ത് ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ചൊവ്വാഴ്ച മുതല്‍ സന്നിധാനത്ത് ഒരു പോലീസ് സ്‌പെഷല്‍ ഓഫീസറെ കൂടി നിയോഗിക്കും.

author-image
online desk
New Update

നിലവിലെ എസ്ഒ എസ്. സുരേന്ദ്രനുപുറമെ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണര്‍ ഡോ. അരുള്‍ ആര്‍. ബി. കൃഷ്ണയെയാണ് നിയോഗിക്കുക. ഇതോടെ ഉത്സവസമയത്ത് രണ്ട് എസ്ഒമാരുണ്ടാകും. ഇതിനുപുറമെ ഐജിയുടെ സാന്നിധ്യം മുഴുവന്‍ സമയവും സന്നിധാനത്തുണ്ടാകും. തിരക്ക് നിയന്ത്രണത്തില്‍ പ്രാവീണ്യം നേടിയവരും ശബരിമലയ
ില്‍ സേവനം അനുഷ്ഠിച്ച് മുന്‍ പരിചയമുള്ളവരുമായ മുതിര്‍ന്ന അഞ്ച് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍, 24 എസ്‌ഐമാര്‍ എന്നിവരടക്കം പു
തുതായി 300 പേരെ നിയോഗിക്കും. ചുരുങ്ങിയത് ഒരു മിനിറ്റില്‍ 80 പേരെ പതിനെട്ടാംപടി കയറ്റിവിടാനാണ് നിര്‍ദേശം.

പമ്പയില്‍ കുറഞ്ഞത് 11 സെഗെമന്റുകളായി തിരിച്ചായിരിക്കും തീര്‍ഥാടകരെ മല കയറ്റിവിടുക. ഇവിടെയും ദ്രുതകര്‍മസേന, ദേശീയ ദുരന്ത നിവാരണസേന എന്നിവയുടെ
സേനാംഗങ്ങളെയും നിയോഗിക്കും. ഐജി മനോജ് എബ്രഹാം പമ്പയില്‍ സുരകഷാ ക്രമീകരണത്തിന് നേതൃത്വം നല്‍കും. 200 പേരെ കൂടുതലായി സുരകഷയ്ക്കായി നിയോഗിക്കും. പമ്പ സന്നിധാനം പാതയിലെ ശരംകുത്തിയിലുള്ള ക്യൂ കോംപ്‌ളക്‌സുകളില്‍ ആറെണ്ണം പൂര്‍ണമായും വിനിയോഗിക്കും. ലഘുഭകഷണവും കുടി
വെള്ളവും മുടക്കമില്‌ളാതെ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപെ്പട്ടു.

ക്യൂ കോംപ്‌ളക്‌സുകള്‍ ഉപയോഗപെ്പടുത്തുക വഴി അവസാനഘട്ടത്തിലെ തിക്കും തിരക്കും നിയന്ത്രിക്കാനാകുമെന്നാണ് പോലീസ് കരുതുന്നത്. ഇക്കുറി സന്നിധാനത്ത് വടക്കേ നട വഴിയുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തും. 1150 മീറ്റര്‍ നീളത്തില്‍ ക്യൂ ക്രമീകരിക്കും.

വടക്കേ നട മുതല്‍ ബെയ്‌ലിപാലം വരെയായിരിക്കും ക്യൂ. ഇവിടെ ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും പ്രത്യേകം സംഘം തന്നെയുണ്ടാകും. നിലയ്ക്കലില്‍ കുടിവെള്ളകഷാമം പരിഹരിക്കാന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപെ്പട്ടിട്ടുണ്ട്.പുല്‍മേട്ടില്‍ ഇടുക്കി ജില്‌ളാ പോലീസ് മേധാവിയും എരുമേലിയില്‍ കോട്ടയം ജില്‌ളാ പോലീസ് മേധാവിയുമാണ് സുരകഷാ ക്രമീകരണങ്ങളുടെ ചുമതല.

Makaravilaku police