ഭാഗ്യം തെളിയാന്‍ ബൃഹസ്പതി ഗായത്രി

എത്ര കഠിനാധ്വാനം ചെയ്തിട്ടും അവസാനം എന്തോ ഒരു ഭാഗ്യക്കേട് പോലെ. പൂര്‍ണ്ണഫലം ലഭിക്കുന്നില്ല.

author-image
subbammal
New Update
 ഭാഗ്യം തെളിയാന്‍ ബൃഹസ്പതി ഗായത്രി

എത്ര കഠിനാധ്വാനം ചെയ്തിട്ടും അവസാനം എന്തോ ഒരു ഭാഗ്യക്കേട് പോലെ. പൂര്‍ണ്ണഫലം ലഭിക്കുന്നില്ല. പരീക്ഷയ്ക്ക് നന്നായി പഠിച്ചെഴുതി പക്ഷേ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കുന്നില്ല. ഇങ്ങനെ പരാതിപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍, അധ്വാനത്തിനൊപ്പം ഭാഗ്യത്തിനും ഇക്കാര്യങ്ങളില്‍ പങ്കുണ്ടെന്നാണ് ജ്യോതിഷമതം. ആയതിനാല്‍ ഭാഗ്യം തെളിയാനുളള മന്ത്രങ്ങള്‍ ജപിക്കണം. ജന്മനക്ഷത്രദിവസം ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും നന്ന്. ഭാഗ്യാനുഭവത്തിന് ബൃഹസ്പതി മന്ത്രം ജപിക്കാം. മന്ത്രം ചുവടെ:

ഓം ബാര്‍ഹസ്പത്യായ വിദ്മഹേ
ദേവാചാര്യായ ധീമഹി
തന്നോ ബൃഹസ്പതി പ്രചോദയാത്.

രണ്ടുനേരം 144 തവണ വീതമാണ് മന്ത്രം ജപിക്കേണ്ടത്.

brihaspati mantra luck life