/kalakaumudi/media/post_banners/45af4760e7437165ca36baf5d3f5e4f72bfa702af6ba2101a3ad3759f2ed987e.jpg)
പാലക്കാട് : പുത്തൂര്‍ മഠത്തിലെ ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികോത്സവത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കാനായി മാതാ അമൃതാനന്ദമയി എത്തി.ഭക്തര്‍ അമ്മയെ തൊഴുകൈകളോടെ വരവേറ്റു ചെന്നൈയില്‍ നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12.30നു പുത്തൂര്‍ മഠത്തിലെത്തിയ അമൃതാനന്ദമയിയെ മഠം അധ്യക്ഷന്‍ സ്വാമി പ്രണവാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ ക്ഷേത്രം പൂജാരി രാജന്‍ നന്പൂതിരി പൂര്‍ണകുംഭം നല്‍കി വരവേറ്റു.
അമ്മയുടെ അനുഗ്രഹത്തിനായി തിരക്കുകൂട്ടിയ ഭക്തരെ വാത്സല്യ സമൃദ്ധമായ പുഞ്ചിരിയുമായി മാതാഅമൃതാനന്ദമയി വരവേറ്റു. റിട്ട. ലഫ്.കേണല്‍ മോഹന്‍ദാസ് ഹാരാര്‍പ്പണം നടത്തി. സ്വാമി അമൃതസ്വരൂപാനന്ദപുരി സന്നിഹിതനായിരുന്നു. ഇന്നും നാളെയുമാണുബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷികം. രണ്ടു ദിവസവും രാവിലെ 11ന് അമൃതാനന്ദമയി വേദിയിലെത്തും. തുടര്‍ന്നു ഭക്തിഗാനസുധ, അനുഗ്രഹപ്രഭാഷണം, ധ്യാനപരിശീലനംഎന്നിവ ഉണ്ടായിരിക്കും.
ഇതിനുശേഷമായിരിക്കും ദര്‍ശനം. ടോക്കണ്‍ മുഖേനയാണു ദര്‍ശന സൌകര്യം ഒരുക്കുക. ഭക്തര്‍ക്കു ഇരിപ്പിടത്തില്‍ തന്നെ ടോക്കണ്‍ നല്‍കും. വേദിയുടെ ഇരുവശത്തുമായി പ്രദര്‍ശിപ്പിക്കുന്ന നന്പറുകള്‍ക്കനുസരിച്ചു ദര്‍ശനം നടത്താം. ഉത്സവത്തോടനുബന്ധിച്ച് രണ്ടു ദിവസവും രാവിലെ 5.30 മുതല്‍ ആറുവരെ ധ്യാനം തുടര്‍ന്നു വൈകിട്ട് ആറു വരെ ഉദയാസ്തമയ ലളിതാ സഹസ്രനാമാര്‍ച്ചന എന്നിവ ഉണ്ടാകും.