വിനായക ചതുര്‍ത്ഥിക്ക് മോദകസമര്‍പ്പണം

വിനായകചതുര്‍ത്ഥി ദിവസം വിശ്വാസികള്‍ വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങളോടും കൂടിയാണ് വിനായകനെ പൂജിക്കുന്നത്. പട്ടുകുടയും പലഹാരങ്ങളും സമര്‍പ്പിക്കുന്നു.

author-image
subbammal
New Update
 വിനായക ചതുര്‍ത്ഥിക്ക് മോദകസമര്‍പ്പണം

വിനായകചതുര്‍ത്ഥി ദിവസം വിശ്വാസികള്‍ വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകല അലങ്കാരങ്ങളോടും കൂടിയാണ് വിനായകനെ പൂജിക്കുന്നത്. പട്ടുകുടയും പലഹാരങ്ങളും സമര്‍പ്പിക്കുന്നു. ഗണപതിക്ക് ഏറ്റവും പ്രിയങ്കരമായ മോദകം, അട, ശര്‍ക്കര പൊങ്കല്‍, ഉണ്ണിയപ്പം, ഇവയാണ് നിവേദിക്കുക. കറുകമാല ചാര്‍ത്തി, പതിനാറ് ഉപചാരങ്ങള്‍ നല്‍കി, വിപുലമായി പൂജിക്കുന്നു. ഭജനയും കുടുംബപ്രാര്‍ത്ഥനയും ഉണ്ടാകും. ക്ഷേത്രങ്ങളില്‍ പ്രത്യേക ഗണപതിഹോമം ഉണ്ടാകും. ഉത്തരേന്ത്യയില്‍ ഭക്തര്‍ കൂട്ടമായി ഗണേശകീര്‍ത്തനങ്ങള്‍ ആലപിക്കുന്നു. അതിന് ശേഷം ആഘോഷത്തോടെ വിനായക വിഗ്രഹത്തെ അടുത്തുള്ള നദിയിലോ, സമുദ്രത്തിലോ നിമ്മജ്ജനം ചെയ്യുന്നു.

vinayakachaturthi life astro festivals