ദാമ്പത്യഭദ്രതയ്ക്ക് തിങ്കളാഴ്ച വ്രതം

ശിവപാര്‍വ്വതി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് തിങ്കളാഴ്ചവ്രതം. അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രവും ഭസ്മവും ധരിച്ച് ഓം നമ:ശിവായ ജപിച്ച് യഥാശക്തി ശിവഭജനം ചെയ്യുക. ജലപാനം പോലുമില്ലാതെ ശുദ്ധ ഉപവാസം സ്വീകരിക്കുന്നത് കൂടുതല്‍ നല്ലത്. ആരോഗ്യപരമായി ഇതിന് സാധിക്കാത്തവര്‍ ഒരിക്കലൂണായി വ്രതമെടുക്കണം. സന്ധ്യക്ക് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം. യോഗ്യരായ സജ്ജനങ്ങള്‍ക്ക് യഥാശക്തി ദക്ഷിണസമര്‍പ്പിച്ച് തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കണം.

author-image
online desk
New Update
ദാമ്പത്യഭദ്രതയ്ക്ക് തിങ്കളാഴ്ച വ്രതം

ശിവപാര്‍വ്വതി പ്രീതിക്ക് ഏറ്റവും ഉത്തമമാണ് തിങ്കളാഴ്ചവ്രതം. അതിരാവിലെ കുളിച്ച് വെളുത്തവസ്ത്രവും ഭസ്മവും ധരിച്ച് ഓം നമ:ശിവായ ജപിച്ച് യഥാശക്തി ശിവഭജനം ചെയ്യുക. ജലപാനം പോലുമില്ലാതെ ശുദ്ധ ഉപവാസം സ്വീകരിക്കുന്നത് കൂടുതല്‍ നല്ലത്. ആരോഗ്യപരമായി ഇതിന് സാധിക്കാത്തവര്‍ ഒരിക്കലൂണായി വ്രതമെടുക്കണം. സന്ധ്യക്ക് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം. യോഗ്യരായ സജ്ജനങ്ങള്‍ക്ക് യഥാശക്തി ദക്ഷിണസമര്‍പ്പിച്ച് തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കണം. ശിവപുരാണപാരായണം, ശിവസഹസ്രനാമജപം എന്നിവ കൂടി ഒപ്പം ചെയ്യുന്നത് നല്ലത്. അടുത്ത് ശിവക്ഷേത്രം ഉണ്ടെങ്കില്‍ 3 നേരത്തെ പൂജയിലും പങ്കെടുക്കുക. ജലധാര, ഭസ്മാഭിഷേകം, കൂവളത്തിലകൊണ്ട് അര്‍ച്ചന എന്നിവ ക്ഷേത്രത്തില്‍ നടത്തണം. 12 തിങ്കളാഴ്ച ഇങ്ങനെ വ്രതമെടുക്കുന്നവരുടെ എല്ലാ ദു:ഖവും ഇല്ലാതാകും. വിവാഹജീവിതത്തിലെ കലഹം മാറുന്നതിനും ദാമ്പത്യ ഐക്യത്തിനും ഇഷ്ടകാര്യവിജയത്തിനും, ഇഷ്ടവിവാഹലബ്ധിക്കും ഈ വ്രതം സഹായിക്കും. വിവാഹതടസ്‌സം മാറ്റുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് തിങ്കളാഴ്ചവ്രതം.

vratham