/kalakaumudi/media/post_banners/eb211db7401cd5cd1e725f80b02fdf43481ef445e10cb496903f2f2fa054bf47.jpg)
(മാതൃപഞ്ചകം- ജഗദ്ഗുരു ശ്രീ ശങ്കരാചാര്യർ )
"ആസ്താം താവദിയം
പ്രസൂതിസമയേ ദുര്‍വ്വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം
മലമയീശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാര- ഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമ:"
അർത്ഥം
അല്ലയോ എൻ്റെ അമ്മേ... എന്നെ പ്രസവിച്ച സമയത്തുള്ള ശൂലം കുത്തിയിറക്കുന്നതു പോലെയുള്ള വേദന, രുചിയില്ലായ്മ, ശരീരശോഷണം, ഒരു വർഷത്തോളം എൻ്റെ മലമൂത്ര വിസർജ്ജനത്തിനോടു കൂടിയുള്ള കിടപ്പ്, ഇതൊക്കെ അവിടെ ഇരിക്കട്ടെ... എന്നെ പത്തു മാസം അമ്മയുടെ ഗർഭപാത്രത്തിൽ ചുമന്ന് എന്നെ പരിപാലിച്ച ആ ഭാരം, ഇവക്കൊന്നിനു പോലും; എത്ര യോഗ്യനായ/ യോഗ്യയായ പുത്രനാണെങ്കിലും,പുത്രിയാണെങ്കിലും പ്രായശ്ചിത്തം ചെയ്യുവാൻ പ്രാപ്തനാവുകയില്ല/പ്രാപ്തയാവുകയില്ലാ,എൻ്റെ പെറ്റമ്മയ്ക്ക് നമസ്കാരം.