/kalakaumudi/media/post_banners/f32ccf1a249a6cdcbb45a405cb3f154d796029380f1c9742466419e5371bbfc8.jpg)
ഗണപതി ഭഗവാന്റെ ഇഷ്ടനിവേദ്യങ്ങളിലൊന്നാണ് നാളികേരം ഉടയ്ക്കല്‍. നാളീകേരം തലയ്ക്കുഴിയുമ്പോള്‍ സര്‍വ്വ പാപങ്ങളും ദോഷങ്ങളും മാറി കിട്ടുന്നു. നാളീകേരം ഒരിയ്ക്കല്‍ പൊട്ടിയില്ലെങ്കില്‍ അത് വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ തേങ്ങ വാങ്ങി ഉടയ്ക്കുന്നതാണ് ഉത്തമം. തേങ്ങ എറിഞ്ഞ് ഉടയ്ക്കാന്‍ പറ്റില്ലായെന്ന് തോന്നിയാല്‍ വേറൊരു വ്യക്തി വശം തേങ്ങ നല്‍കി ഉടപ്പിക്കാം. മംഗല്യ തടസ്‌സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിയ്ക്കും സന്താന ഭാഗ്യത്തിന് മലയാലപ്പുഴ ക്ഷേത്രത്തിലെ ഗണപതിയ്ക്കും തേങ്ങ ഉടയ്ക്കുന്നത് ഉത്തമമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
