/kalakaumudi/media/post_banners/4bb7067b38e93c48d6ecd0d5869ee165c30c063ccbfcc6d92747f2cf0d088e5b.jpg)
ഇന്ന് നാരായണീയ ദിനം. മേല്പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ രചിച്ച ശ്രീമദ് നാരായണീയം ശ്രീമദ് ഭാഗവതപുരാണത്തിന്‍റെ സംക്ഷിപ്തരൂപമാണ്.18000ഓളം ശ്ളോകങ്ങളുള്ള ഭാഗവതപുരാണത്തെ അതിന്‍റെ സാരം ഒട്ടും ചോര്‍ന്നുപോകാതെ 1036 ശ്ളോകങ്ങളിലായി മേല്പ്പത്തൂര്‍ സംക്ഷേപിക്കുകയായിരുന്നു.
നാരായണീയ രചനയെക്കുറിച്ചും ഐതിഹ്യമുണ്ട്. ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ മേല്പ്പത്തൂര്‍ നാരായണഭട്ടതിരി തന്‍റെ യോഗബലത്താല്‍ഗുരുവിന്‍റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിക്കുകയും ചെയ്തു.
ഗുരുവായൂരില്‍100 ദിവസം ഭജനമിരുന്ന ഭട്ടതിരി ഒരു ദിവസം നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനുസമര്‍പ്പിച്ചുവെന്നും നൂറാം നാള്‍""ആയുരാരോഗ്യസൌഖ്യം' എന്നവസാനിക്കുന്ന ദശകം എഴുതിസമര്‍പ്പിച്ചതോടെ അദ്ദേഹത്തെബാധിച്ചിരുന്ന വാതരോഗം,വാതാലയേശന്‍റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് ഐതിഹ്യം.
ചോതിയും കൃഷ്ണദ്വാദശിയും കൂടിയ ശുഭദിനത്തിലാണ് മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിപ്പാട് നാരായണീയസ്തോത്രം സമാപ്തി വരുത്തി ശ്രീഗുരുവായൂരപ്പനു സമര്‍പ്പിച്ചത്.സ്തോത്രനിര്‍മ്മാണത്തില്‍ സന്തുഷ്ടനായിത്തീര്‍ന്ന ഭഗവാന്‍ തന്‍റെ ദിവ്യകോമളരൂപം ആ പുണ്യാത്മാവിന് പ്രത്യക്ഷമാക്കിക്കൊടുത്തു. സര്‍വ്വരോഗങ്ങളില്‍
നിന്നും വിമുക്തനായിത്തീര്‍ന്ന മേല്‍പ്പത്തൂര്‍ താന്‍ ദര്‍ശിച്ച ഭഗവത് സ്വരൂപത്തെ മറ്റു ഭക്തന്മാര്‍ക്കു നിത്യവും ധ്യാനിക്കുവാന്‍ വേണ്ടി ഭഗവാന്‍റെ കേശാദിപാദം വര്‍ണ്ണിച്ചു
സ്തോത്രം ഉപസംഹരിക്കുകയാണ്.
ഭട്ടതിരിപ്പാട് "ആയുരാരോഗ്യസെൌഖ്യം" എന്നു അവസാനശ്ളോകത്തില്‍ പ്രാര്‍ത്ഥിക്കുന്നത് തനിക്കു മാത്രമല്ള സ്തോത്രം ചൊല്ളുന്നവര്‍ക്കും; കേള്‍ക്കുന്നവര്‍ക്കും,ആയുഷ്ക്കാലത്തില്‍ ദീര്‍ഘായുസ്സിനെയും ആരോഗ്യത്തെയും, അന്ത്യത്തില്‍ മോക്ഷത്തെയും പ്രദാനം ചെയ്യണമേ എന്നാണ്.
നിത്യവും നാരായണീയം പാരായണം ചെയ്യുന്നതും അതിന് സാധിക്കാത്തവര്‍ കേശാദിപാദം വര്‍ണ്ണിക്കുന്ന അവസാനദശകം പാരായണം ചെയ്യുന്നതും ഉത്തമമാണ്