/kalakaumudi/media/post_banners/77f94dec5885bf61d97854237125d8d608b5ff7fe87ed1fe15442c4fee2ae9cd.jpg)
അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ മുഖ്യാചാര്യന്‍ കെ.ഹരിദാസിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് നവംബര്‍ 10 വരെ കോട്ടയ്ക്കകം പ്രിദര്‍ശിനി ഹാളില്‍ നാരായണീയ സത്രം നടക്കുന്നു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് സത്രവേദിയില്‍ ശ്രീകൃഷ്ണവിഗ്രഹസ്ഥാപനവും ദീപപ്രോജ്ജ്വലനവും നിര്‍വഹിച്ചു. മാതാ അമൃതാനന്ദമയി മഠം കാര്യദര്‍ശി സ്വാമി ശിവാമൃതാനന്ദ ബോധാനന്ദ കേന്ദ്രം മുഖ്യാചാര്യന്‍ സ്വാമി ഹരിഹരാനന്ദ സരസ്വതി, കെ.ഹരിദാസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.മുഖ്യ യജ്ഞാചാര്യ പ്രൊഫ. ടി.പത്മകുമാരിയുടെ മാഹാത്മ്യപ്രഭാഷണത്തോടെ പ്രഭാഷണപരമ്പര ആരംഭിച്ചു.
അഖിലഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന നാരായണീയ സത്രത്തിന് ഭക്തരുടെ തിരക്കേറി .വിവിധ സമിതികളുടെ നാരായണീയ പാരായണത്തിനൊപ്പം പ്രമുഖരുടെ പാരായണീയ പ്രഭാഷണവും നടത്തുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ മൈസൂരോ ദത്ത പീഠത്തിലെ ആസ്ഥാന വിദ്വാന്‍ ബി കേശവ വാജപേയര്‍ തമിഴ് പ്രഭാഷണം തമിഴില്‍ നാരായണീയം 27 മുതല്‍ 29 വരെയുള്ള ദശകങ്ങളില്‍ പ്രഭാഷണം നടത്തി.പി.എസ്.ഭുവനേശ്വതി, എം.ഉഷാകുമാരി എന്നിവരും പ്രഭാഷകരായിരുന്നു.
ശനിയാഴ്ച രാവിലെ 8:30ന് പ്രമുഖ ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മയുടെ പ്രഭാഷണത്തോടെ സത്രം ആരംഭിച്ചു. ദിവസവും രാവിലെ ഏഴര മുതല്‍ 8.30 വരെയും ഉച്ചയ്ക്ക് 12 മുക്കാല്‍ മുതല്‍ 1 .45 വരെയും വിവിധ നാരായണീയ സമിതികളുടെ നാരായണീയ പാരായണവും വൈകിട്ട് ആറുമുതല്‍ കലാപരിപാടികളും സത്രവേദിയില്‍ അവതരിപ്പിക്കുന്നു.