/kalakaumudi/media/post_banners/0edaf8203937429d8e1a461042b19939d03f06f86fc593c6d780d0964b06c324.jpg)
നവഗ്രഹങ്ങളില്‍ പ്രഥമസ്ഥാനം സൂര്യനാണ്. സൂര്യന്‍റെ രത്നം മാണിക്യവും. സൂര്യപ്രീതിക്ക് ഞായറാഴ്ച ദിവസം കൂവളപ്പൂക്കള്‍ കൊണ്ട് പ ൂജിക്കണം.
ചന്ദ്രന്‍~ തിങ്കളാഴ്ചദിവസം വെളുത്ത പുഷ്പങ്ങള്‍ അര്‍ച്ചിച്ച് പൂജിക്കണം. ചന്ദ്രന്‍റെ രത്നം മുത്താണ്.
കുജന്‍ ~ ചൊവ്വയാണ് കുജന്‍. രത്നം പവിഴമാണ്. ചുവന്നപൂക്കള്‍ കൊണ്ട് ചൊവ്വാഴ്ച പൂജിച്ചാല്‍ ദോഷങ്ങളകലും
ബുധന്‍റെ രത്നം മരതകമാണ്. വിദ്യാകാരകനായ ബുധനെ ബുധനാഴ്ച ദിവസം തുളസിമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം.
ഗുരു അഥവാ വ്യാഴത്തിന്‍റെ അധിപന്‍ ശ്രീമഹാവിഷ്ണുവാണ്. വ്യാഴാഴ്ച ദിവസം ചെന്പകപ്പൂക്കള്‍ കൊണ്ട് പൂജിക്കുന്നതും
വൈഷ്ണവക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ നടത്തുന്നതും നന്ന്. പുഷ്യരാഗമാണ് വ്യാഴത്തിന്‍റെ രത്നം.
ശുക്രന്‍റെ രത്നം വൈരമാണ്. വെളളിയാഴ്ച ദിവസം മുല്ലപ്പൂക്കള്‍ കൊണ്ട് പൂജിക്കുന്നത് ഉത്തമം.
ശനി സൂര്യപുത്രനാണ്. ഇന്ദ്രനീലമാണ് രത്നം. ശനിയാഴ്ച ദിവസം കരിങ്കൂവളപ്പൂക്കള്‍ അര്‍ച്ചിച്ച് പ്രാര്‍ത്ഥിക്കണം. ശാസ്താക്ഷേത്രദര്‍ശനവും
ഹനുമദ് ക്ഷേത്രദര്‍ശനവും ഫലം നല്‍കും.
രാഹുവിന് പ്രത്യേക പുഷ്പങ്ങള്‍ പറയുന്നില്ല. എന്നാല്‍ രത്നം ഗോമേദകമാണ്. സര്‍പ്പപ്രീതി വരുത്തുന്നത് നന്ന്.
കേതുവിന്‍റെ രത്നം വൈഢൂര്യമാണ്. നവഗ്രഹാര്‍ച്ചന നടത്താം. എല്ലാ ഗ്രഹത്തിന്‍റെയും ദോഷമകറ്റാന്‍ നവഗ്രഹമന്ത്രം നിത്യവും ജപിക്കുന്നത് നന്ന്.