ഗണേശനെ ഭജിച്ചാല്‍ നവഗ്രഹപ്രിതിയും

വിനായകനെ വണങ്ങിവേണം ഏതൊരു കാര്യവും ആരംഭിക്കാനെന്നാണ് ഹൈന്ദവവിശ്വാസം. എന്നാല്‍, ആ കാര്യം തടസ്സമില്ലാതെ നടക്കൂ. ഗണേശ പ്രീതിയില്ലെങ്കില്‍ ജീവിതത്തില്‍ പല തടസ്സങ്ങളുമുണ്ടാകും. എന്നാല്‍, വിഘ്നങ്ങളകറ്റാന്‍ മാത്രമല്ല ഗണനായകനെ പ്രാര്‍ത്ഥിക്കുന്നത്. ഗണേശന്‍ നവഗ്രഹങ്ങളുടെയും

author-image
subbammal
New Update
ഗണേശനെ ഭജിച്ചാല്‍ നവഗ്രഹപ്രിതിയും

വിനായകനെ വണങ്ങിവേണം ഏതൊരു കാര്യവും ആരംഭിക്കാനെന്നാണ് ഹൈന്ദവവിശ്വാസം. എന്നാല്‍, ആ കാര്യം തടസ്സമില്ലാതെ നടക്കൂ. ഗണേശ പ്രീതിയില്ലെങ്കില്‍ ജീവിതത്തില്‍ പല തടസ്സങ്ങളുമുണ്ടാകും. എന്നാല്‍, വിഘ്നങ്ങളകറ്റാന്‍ മാത്രമല്ല ഗണനായകനെ പ്രാര്‍ത്ഥിക്കുന്നത്. ഗണേശന്‍ നവഗ്രഹങ്ങളുടെയും അധിപനാണ്. ഭഗവാനെ പ്രീതിപ്പെടുത്തിയാല്‍ നവഗ്രഹദോഷങ്ങള്‍ അകന്നുപോകും. ഉദാഹരണത്തിന് ശനി. ശനീശ്വരന്‍ ഗണേശന്‍റെ മിത്രമാണ്. ഗണേശ ഭക്തരെ ശനി ബാധിക്കില്ല. അത് ശനീശ്വരന്‍ ശ്രീഗണേഷന് നല്‍കിയ വാക്കാണ്. ഒരിക്കല്‍ ഗണേശന്‍റെ ശാപം നിമിത്തം തേജസ്സ് നശിച്ച ചന്ദ്രദേവന്‍ ഗണേശമന്ത്രം ജപിച്ചാണ് ശാപമുക്തി നേടിയത്. ആയതുകൊണ്ടുതന്നെ ഗണേശഭക്തരില്‍ നിന്ന് ചന്ദ്രദോഷങ്ങളും അകന്നുപോകും. ഇങ്ങനെ ഗ്രഹങ്ങളെല്ലാം ശ്രീഗണേശഭക്തരില്‍ ദോഷമേല്‍പ്പിക്കാതെ മാറിനില്‍ക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യും.

Sriganesha Navagraha life