കൊല്ലൂര്‍ ശ്രീമൂകാംബിക സന്നിധിയില്‍ നവരാത്രിഉത്സവത്തിന് ശുഭാരംഭം

കൊല്ലൂര്‍: ശ്രീമൂകാംബിക സന്നിധിയില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി. സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയാണ് ഉത്സവം. വ്യാഴാഴ്ച രാവിലെ ഏഴു മണിക്ക് കലശസ്ഥാപനകര്‍മ്മം നടന്നു. മഹാനവമി

author-image
subbammal
New Update
കൊല്ലൂര്‍ ശ്രീമൂകാംബിക സന്നിധിയില്‍ നവരാത്രിഉത്സവത്തിന് ശുഭാരംഭം

കൊല്ലൂര്‍: ശ്രീമൂകാംബിക സന്നിധിയില്‍ നവരാത്രി ഉത്സവത്തിന് തുടക്കമായി. സെപ്റ്റംബര്‍ 21 മുതല്‍ 30 വരെയാണ് ഉത്സവം. വ്യാഴാഴ്ച രാവിലെ ഏഴു മണിക്ക് കലശസ്ഥാപനകര്‍മ്മം നടന്നു. മഹാനവമി  ദിനത്തില്‍ രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. അന്നേദിവസം രാത്രി 8.45ന് രഥോത്സവനം നടക്കും. വിജയദശമിദിനത്തില്‍ വിദ്യാരംഭചടങ്ങുകള്‍ നടക്കും.25,00 ഓളം കുരുന്നുകള്‍ ഇത്തവണ അമ്മയുടെ നടയില്‍ ആദ്യാക്ഷരം കുറിക്കുമെന്നാണ് പ്രതീക്ഷ. വിജയദശമി ദിവസത്തില്‍ വൈകുന്നേരം 5.30ന് വിജയോത്സവം നടക്കും. ദേവി മൂകാംബികയുടെ ഉത്സവമൂര്‍ത്തി (എഴുന്നള്ളിപ്പ് വിഗ്രഹം)യെ തീര്‍ത്ഥത്തിലേക്ക് ആറാട്ടിനു കൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന ചടങ്ങാണിത്. നവരാത്രി ദിവസങ്ങളില്‍ ഓരോ ദിവസവും ഓരോ ഭാവത്തിലാണ് അമ്മയെ ചമയിക്കുക.

സെപ്റ്റംബര്‍ 29,30 ദിവസങ്ങളിലായി 15,000 മുതല്‍ 30,000 വരെ ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്.കൃഷ്ണമൂര്‍ത്തി പറഞ്ഞു. കര്‍ണ്ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ പ്രത്യേകം സര്‍വ്വീസുകള്‍ നടത്തും.

Sreemookambika kollur navaratri