/kalakaumudi/media/post_banners/12db700ed576c85265cf64478f4b3b5998868f1a60739aa061a345a60ce20343.jpg)
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി എട്ടുകോടി രൂപയുടെ കറന്‍സി നോട്ടുകള്‍ കൊണ്ടും സ്വര്‍ണാഭരണങ്ങള്‍ കൊണ്ടും അലങ്കരിച്ചതാണ് വാസവി കന്യകാ പരേമശ്വരി ദേവീ ക്ഷേത്രം.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള 135 വര്‍ഷം പഴക്കമുള്ള വാസവി കന്യകാ പരേമശ്വരി ദേവീ ക്ഷേത്രമാണ് നവരാത്രി പൂജകള്‍ക്കായി വ്യത്യസ്തമായി അലങ്കരിച്ചത്.
എട്ടു കോടി രൂപയുടെ കറന്‍സി നോട്ടുകളും സ്വര്‍ണാഭരണങ്ങളും കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചത്.ക്ഷേത്രം അലങ്കരിക്കാനുപയോഗിച്ച നോട്ടുകളും സ്വര്‍ണാഭരണങ്ങളും എല്ലാം നാട്ടുകാരുടേതാണ്. എന്നാല്‍ ഇവ ക്ഷേത്രട്രസ്റ്റിലേക്ക് പോകില്ല. നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം അതെല്ലാം നാട്ടുകാര്‍ക്ക് തന്നെ തിരികെ നല്‍കുമെന്ന് ക്ഷേത്രട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍, അസം, ത്രിപുര, ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലാണ് നവരാത്രി ആഘോഷങ്ങള്‍ മറ്റിടങ്ങളിലേക്കാള്‍ കെങ്കേമമായാണ് ആഘോഷിക്കുന്നത്.
2,000, 500, 200, 100, 50, 10 എന്നീ കറന്‍സി നോട്ടുകള്‍കൊണ്ടാണ് ക്ഷേത്രം മോടി പിടിപ്പിച്ചത്.