/kalakaumudi/media/post_banners/3b352c3bb7844159a9f40ca3311fb6c335d8ff37ac2d23d290b6f2743fb6d2d0.jpg)
ഒന്നു മുതല്‍ ഒമ്പത് ദിവസങ്ങളിലാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. നവരാത്രിയില്‍ ദുര്‍ഗാ പൂജയും കുമാരീ പൂജയും നടത്തുന്നു. രണ്ട് മുതല്‍ പത്ത് വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തില്‍ ദേവിയായി സങ്കല്‍പ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള ബാലികയെ ആദ്യ ദിനം കുമാരി എന്ന സങ്കല്‍പ്പത്തില്‍ പൂജിക്കുന്നു.
തുടര്‍ന്ന് ത്രിമൂര്‍ത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുര്‍ഗ, സുഭദ്ര എന്ന ക്രമത്തില്‍ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കല്‍പ്പിച്ച് ആരാധിക്കുന്നു.വ്രത ദിവസങ്ങളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദര്‍ശനം നടത്തുകയോ ദേവീ കീര്‍ത്തനങ്ങള്‍ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയില്‍ അരിയാഹാരം ഒരു നേരം മാത്രമേ പാടുള്ളൂ.
ഒരുനേരം പാല്‍,ഫലവര്‍ഗങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം.എല്ലാദിവസവും ക്ഷേത്രദര്‍ശനം നടത്താന്‍ ആകുമെങ്കില്‍ വളരെ ഉത്തമമാണ്. എല്ലാ കര്‍മങ്ങളും ദേവീ സ്മരണയോടെ ആകണം. ബ്രഹ്മചര്യം നിര്‍ബന്ധമാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിര്‍ബന്ധമായും വര്‍ജിക്കണം.ആദ്യത്തെ മൂന്ന് ദിവസം പാര്‍വതി ദേവിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മി ദേവിയായും അടുത്ത മൂന്ന് ദിവസം സരസ്വതി ദേവിയായും ദേവിയെ ആരാധിക്കുന്നു.
കേരളത്തില്‍ ഒടുവിലത്തെ മൂന്ന് ദിവസമാണ് പ്രധാനമായും ആഘോഷിക്കുന്നത്. ഭൂരിഭാഗം ആളുകളും അഷ്ടമി, നവമി, ദശമി എന്നീ ദിനങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമിയില്‍ പൂജ വെയ്പ്പും നവമിയില്‍ ആയുധ പൂജയും വിജയദശമിയില്‍ വിദ്യാരംഭവുമാണ്. അവസാന മൂന്ന് ദിവസങ്ങളില്‍ മാത്രമായും വ്രതം അനുഷ്ഠിക്കാവുന്നതാണ്.
വ്രതാനുഷ്ഠാനത്തില്‍ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് ദേവീ പരായണം.ഹിന്ദു പുരാണമനുസരിച്ച്, ദുര്‍ഗ്ഗാദേവി ഒമ്പത് ദിവസം മഹിഷാസുരനുമായി യുദ്ധം ചെയ്യുകയും നവരാത്രിയുടെ പത്താം ദിവസമായ വിജയദശമി ദിനത്തില്‍ ശിരഛേദം ചെയ്യുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.
കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസമാണ് നവരാത്രി ആരംഭിക്കുന്നത്. ഉപവാസവും ഭക്തിയും കൊണ്ട് നവരാത്രി കാലം ഒരേസമയം ഭക്തര്‍ക്ക് പുണ്യം നല്‍കുന്ന ഐശ്വര്യപൂര്‍ണ്ണമായ ഉത്സവമാണ് നവരാത്രി.ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം, ലളിതാ ത്രിശതീ സ്‌തോത്രം,സൗന്ദര്യ ലഹരി മുതലായവ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.വ്രതകാലം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലര്‍ വെള്ളം മാത്രം കുടിക്കം.
വ്രതം അനുഷ്ഠിക്കുമ്‌ബോള്‍ പട്ടിണി കിടക്കുന്നത് ഉത്തമമല്ല. ഇടവേളകളില്‍ ലഘുഭക്ഷണങ്ങള്‍ കഴിക്കണം. ധാരാളം വെള്ളം കുടിക്കുകയും വേണം. തലകറക്കം, തലവേദന എന്നി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.വ്യായാമം ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഉള്ളി, വെളുത്തുള്ളി, ഗോതമ്പ് മാവ്, അരി എന്നിവ ഉപയോഗിക്കരുത്. ചൂട് ഉല്‍പാദിപ്പിക്കുന്ന ഭക്ഷണങ്ങളായ കടുക് എണ്ണ, എള്ളെണ്ണ എന്നിവയും ഒഴിവാക്കണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
