/kalakaumudi/media/post_banners/1a26db72d60b613a897a60f9ed167056afd2a8c9aa1cfdd29d61e07ce93e043b.jpg)
നേദ്യച്ചോറ് കഴിക്കുകയെന്നാൽ വിശപ്പിന് ഭക്ഷണം കഴിക്കുകയെന്നല്ല. മറിച്ച്, ഭഗവാന് നിവേദിച്ച അന്നം കഴിക്കുകയെന്നതാണ്. അതിലൂടെ ഭഗവൽപ്രീതി ലഭിക്കും.
ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കുന്ന അന്നത്തിന് പ്രത്യേകതകൾ നിരവധിയാണ്. നേദ്യച്ചോറിനെടുക്കുന്ന അരിയുടെ പ്രത്യേകതയെന്തെന്നാൽ, ഉണക്കിക്കുത്തിയ തവിട് കളയാത്ത അരിയായിരിക്കുമത്.
അതിനാൽ അതിൽനിന്നും ഗുണങ്ങൾ ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. കൂടാതെ അമ്പലത്തിൽ നേദ്യച്ചോറ് തയ്യാറാക്കുന്നതും പ്രത്യേക പാത്രത്തിലാണ്.
ഓട്ടുരുളിയിലായിരിക്കും അതു തയ്യാറാക്കുന്നത്. അലുമിനിയം പാത്രങ്ങൾ പോലെ അപകടം തെളിയിച്ചിട്ടുള്ളതല്ല ഓട്ടുപാത്രങ്ങൾ.
അതുകൊണ്ട് ആരോഗ്യത്തിന് അത് ഒരിക്കലും ദോഷം വരുത്തുന്നുമില്ല. നേദ്യം ഇളക്കുന്ന ചട്ടുകമാകട്ടെ ഉരുമ്പോ ഓടോ ആയിരിക്കും, രണ്ടായാലും തെറ്റില്ല. ദോഷമില്ലെന്നു മാത്രമല്ല, ഗുണമാണ് പ്രദാനം ചെയ്യുന്നത്.
ഇരുമ്പിന്റ അംശം ഭക്ഷണത്തിൽ കലരുന്നത് ഗുണകരമാണെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു.