/kalakaumudi/media/post_banners/16f331f5c93b191342cdad6bb6cd2a17166136ddb50064600ae6f5cc67f00fed.jpg)
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി നെടുന്പളളി തരണനല്ലൂര്‍ സജി ഗോവിന്ദന്‍ നന്പൂതിരിപ്പാട് കൊടിയേറ്റ് നിര്‍വ്വഹിച്ചു. മേല്‍ശാന്തി വി.പത്മകുമാര്‍, കെ.ആന്‍സലന്‍ എം.എല്‍.എ,ഉപദേശകസമിതി പ്രസിഡന്‍റ് ടി.ശ്രീകുമാരന്‍ നായര്‍, സെക്രട്ടറി എസ്.കെ.ജയകുമാര്‍, ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണര്‍ ബി.മധുസൂദനന്‍ നായര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍ എം.എസ്.ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായഡി.അനില്‍കുമാര്‍, ഡി.കൃഷ്ണന്‍കുട്ടിനായര്‍, കെ.രതീഷ്കുമാര്‍,കെ.രാജന്‍, വി.സതീഷ്,പി.ശോഭാറാണി, അഡ്വ.ഇരുന്പില്‍ വിജയന്‍, ടൌണ്‍ കരയോഗം പ്രസിഡന്‍റ് അഡ്വ.കൃഷ്ണദാസ്, മോഹനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.