/kalakaumudi/media/post_banners/3a5e2f498e84e04b38c92324efed65b2ff48ce37a9760b26784b34551a982789.jpg)
തെരളി നിവേദ്യം
വേണ്ട വിഭവങ്ങള്‍
. അരിപ്പൊടി
. ശര്‍ക്കര,
. പഴം,
. നെയ്യ്
. ഏലയ്ക്ക
. കല്‍ക്കണ്ടം
. മുന്തിരി
. തേങ്ങ
. വയണയില
ഉണ്ടാക്കുന്ന വിധം
അരി ഇടിച്ച് പുട്ടിന്റെ പരുവത്തിലാക്കുക. ശര്‍ക്കര, പഴം, ഏലയ്ക്ക, കല്‍ക്കണ്ടം, നെയ്യ് , മുന്തിരി, ചിരകിയ തേങ്ങ എന്നിവ കുഴച്ചെടുക്കുക. വയണയില കുമ്പിളാക്കി മിശ്ര
ിതം അതില്‍ നിറയ്ക്കുക. എന്നിട്ട് ആവിയില്‍ വേകിക്കുക. ഇതിന് ഇഡ്ധലിപാത്രം ഉപയോഗിക്കാം. അല്ലെങ്കില്‍ വായ്‌വട്ടമുള്ള പാത്രത്തില്‍ മുകളില്‍ തോര്‍ത്ത് കെട്ടി വേകി
ക്കാം.
മണ്ടപ്പുറ്റ് നിവേദ്യം
വേണ്ട വിഭവങ്ങള്‍
. വറുത്ത് പൊടിച്ച ചെറുപയര്‍
. ശര്‍ക്കര
. ഏലയ്ക്ക
. നെയ്യ്
. കല്‍ക്കണ്ടം
. മുന്തിരി
. തേങ്ങ
. നെയ്യല്‍ വറുത്ത കൊട്ട തേങ്ങ
ഉണ്ടാക്കുന്ന വിധം
വറുത്ത ചെറുപയര്‍ തരുതരുപ്പായി പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്. അതില്‍ ശര്‍ക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി , നെയ്യല്‍ വറുത്തെടുത്ത കൊട്ട തേങ്ങ , കല്‍ക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേര്‍ത്ത് കുഴച്ച് ഉരുളയാക്കണം. ഒരു വശം രണ്ട് കുത്തിടണം. ആവിയില്‍ വേകിച്ചെടുക്കുക.