നിവേദ്യം ഭക്തര്‍ കണ്ടാല്‍ ദോഷമാണോ?

ക്ഷേത്ര ആചാരങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ അറിയും തോറും കൂടുന്നവയാണ്. ക്ഷേത്രം ചുറ്റിത്തൊഴുന്നതു മുതല്‍ ഭഗവാനു സമര്‍പ്പിക്കാവുന്ന നിവേദ്യങ്ങള്‍ വരെ നമുക്ക് സംശയമാണ്. ഭഗവാന് നിവേദ്യം അര്‍പ്പിക്കുന്ന സമയം ഭക്ത ജനങ്ങളെ ചുറ്റമ്പലത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമാണ്.

author-image
sruthy sajeev
New Update
നിവേദ്യം ഭക്തര്‍ കണ്ടാല്‍ ദോഷമാണോ?

ക്ഷേത്ര ആചാരങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ അറിയും തോറും കൂടുന്നവയാണ്. ക്ഷേത്രം ചുറ്റിത്തൊഴുന്നതു മുതല്‍ ഭഗവാനു സമര്‍പ്പിക്കാവുന്ന നിവേദ്യങ്ങള്‍ വരെ നമുക്ക്
സംശയമാണ്. ഭഗവാന് നിവേദ്യം അര്‍പ്പിക്കുന്ന സമയം ഭക്ത ജനങ്ങളെ ചുറ്റമ്പലത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ആചാരത്തിന്റെ ഭാഗമാണ്.

നിവേദ്യം തിടപ്പള്ളിയില്‍ നിന്ന് ശ്രീകോവിലിലേക്ക് കൊണ്ടു പോകുമ്പോഴും സമര്‍പ്പിക്കുമ്പോഴും ശാന്തിക്കാരനല്ലാതെ മറ്റാരും കാണുന്നത് നന്നല്ല. ഈസമയം ഭക്തര്‍
മാറി നില്‍ക്കണം. നിവേദ്യത്തിന്റെ രസാംശമാണ് ഭഗവാന് നിവേദിക്കുന്നത്. ഭഗവാന് നിവേദിക്കുന്നതിന് മുമ്പ് ഭക്തര്‍ അത് കണ്ടാല്‍ ആ നിവേദ്യം അശുദ്ധമാകും. നേദിക്കാന്‍ പാകമായിക്കഴിഞ്ഞ നിവേദ്യത്തിന്റെ രസാംശം അന്തരീക്ഷത്തിലൂടെ ഭക്തര്‍ക്ക് ലഭിച്ചാല്‍ ഭഗവാന് അത് ഉച്ഛിഷ്ടമാകും.

Nivedyam