/kalakaumudi/media/post_banners/ea050fa5f2f3350afbb0297e839583224a2710c92a77014605bcd93aa19299ea.jpg)
ഒരു വീട് വയ്ക്കാന്‍ എന്താ ചെലവ്. അതിന് പിന്നാലെ നടക്കുകയും വേണം. വെറുതെ എന്തിനാ വയ്യാവേലി. കയ്യിലുളള കാശിന് ഒരു വീട് വാങ്ങിയാല്‍ പോരേ.ഇങ്ങനെ ചിന്തിക്കുന്നവര്‍ ധാരാളമാണ്. പക്ഷേ, ഇതത്ര നല്ല ചിന്താഗതിയല്ലെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. കാരണമിതാണ്. ചെറുതായാലും വലുതായാലും ഐശ്വര്യമുളളവീട് വില്‍ക്കാന്‍ ആരും തയ്യാറാവില്ല. സാന്പത്തിക, ആരോഗ്യ പ്രശ്നങ്ങള്‍, മറ്റ് കാര്യതടസ്സങ്ങള്‍ ഇവയൊക്കെ കാരണം താമസിക്കുന്ന വീടും സ്ഥലവും വില്‍ക്കുന്നവരാണേറെയും.
ജ്യോതിഷപരമായി നോക്കുന്പോള്‍ ആവുന്നതും സ്വന്തമായുളള സ്ഥലത്ത് തന്നാലാവും വിധം വാസ്തുവൊക്കെ നോക്കി ഒരു വീട് പണിയുന്നതാണ് നന്ന്. ഇനി അഥവാ പഴയ വീട് വാങ്ങിയാല്‍ തന്നെ, അതെ കുറിച്ച്വിശദമായി അന്വേഷിക്കണം. ആ വീടിന് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്തുകൊണ്ടാണ് താമസക്കാര്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചത്, എന്നൊക്കെ. പ്രായോഗികമായി ചിന്തിച്ചാല്‍ ഒരു പക്ഷേ
അയല്‍പക്കംമോശമാവുക, ജലദൌര്‍ലഭ്യം, യാത്രാസൌകര്യമില്ലായ്മ. സാമൂഹികവിരുദ്ധരുടെ ശല്യം തുടങ്ങിയ കാരണങ്ങളാല്‍ വീട് വിറ്റൊഴിയുന്നവര്‍ ധാരാളമാണ്. ആയതിനാല്‍ ഇതൊക്കെ അന്വേഷിച്ചു വേണം വീടോ വസ്തുവോ വാങ്ങാന്‍. പണികിട്ടുന്നിടത്ത് തലവെച്ചു കൊടുത്തിട്ട് വിധിയെ പഴിച്ചിട്ടു കാര്യമുണ്ടോ?