/kalakaumudi/media/post_banners/3d55c0440ab06e7c524ee6f1611a25f240605b80ff3cae98fa69fed10ce88945.jpg)
കര്‍ക്കിടകത്തിലെ അമാവാസി ദിനത്തിലുളള പിതൃതര്‍പ്പണത്തിന് വലിയ പ്രാധാന്യമുണ്ട്. മാസബലിയോ മരണവുമായി ബന്ധപ്പെട്ടുളള ദിവസബലിയോ നിലനില്‍ക്കെ വാവുബലി ഇടാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ചിലരുടെ ഉപദേശം കേട്ട് വാവുബവി ഇടാതിരിക്കുന്നവരും ഏറെ. എന്നാല്‍, അതു പാടില്ല. കര്‍ക്കടക വാവുബലി കുടുംബത്തില്‍ മരിച്ചുപോയ എല്ലാ പിതൃക്കള്‍ക്കുമായുളളതാണ്. അത് ഏകോദിഷ്ടമല്ല. ആയതിനാല്‍ വാവുബലി മുടക്കരുത്. എന്നാല്‍ , അശുദ്ധിയുളള സ്ത്രീകളും, പുലവാലായ്മയുളളവരും ബലിയിടാന്‍ പാടില്ല. മരണമാണെങ്കില്‍ 16 ദിവസവും, പ്രസവത്തിന് 11 ദിവസവും , ആര്‍ത്തവത്തിന് ഏഴ് ദിവസവുമാണ് വാലായ്മ