ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കായി നാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍

സര്‍പ്പങ്ങളെ വൈഷ്ണവമെന്നും, ശൈവമെന്നും രണ്ടു രീതിയില്‍ തിരിച്ചിട്ടുണ്ട്. എങ്കിലും പൂജാവിധികളിലും ആരാധനയിലും കാര്യമായ വ്യത്യാസങ്ങള്‍ ഒന്നുമില്ല.

author-image
parvathyanoop
New Update
ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്കായി നാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍

സര്‍പ്പദൈവങ്ങള്‍ സംതൃപ്തരായാല്‍ സന്താനഭാഗ്യം ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ഉണ്ടാകും. കോപിച്ചാല്‍ സന്താനനാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങള്‍ എന്നിവ സംഭവിക്കുകയും ചെയ്യും. സര്‍പ്പങ്ങളെ വൈഷ്ണവമെന്നും, ശൈവമെന്നും രണ്ടു രീതിയില്‍ തിരിച്ചിട്ടുണ്ട്. എങ്കിലും പൂജാവിധികളിലും ആരാധനയിലും കാര്യമായ വ്യത്യാസങ്ങള്‍ ഒന്നുമില്ല.

വെട്ടിക്കോട് നാഗരാജക്ഷേത്രം, മണ്ണാറശാലക്ഷേത്രം, പാമ്പുംമേക്കാട്ട് മന, ആമേടക്ഷേത്രം, അനന്തന്‍കാട് നാഗരാജക്ഷേത്രം, നാഗര്‍കോവില്‍ ക്ഷേ ത്രം തുടങ്ങിയവയാണ് പ്രധാനപ്പെട്ട നാഗാരാധനാകേന്ദ്രങ്ങള്‍. ഇതിന് പുറമെ എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായോ കാവായോ നാഗങ്ങളെ ആരാധിക്കാറുണ്ട്. ആയില്യമാണ് നാഗങ്ങള്‍ക്ക് വിശേഷപ്പെട്ട ദിവസം.

ആയില്യപൂജ, നൂറുംപാലും, സര്‍പ്പബലി, സര്‍പ്പപൂജ, കളമെഴുത്തും സര്‍പ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി, തുടങ്ങിയവയാണ് നാഗര്‍ക്ക് നടത്തുന്ന പ്രധാന വഴിപാടുകള്‍. പാല്‍ അഭിഷേകം, മഞ്ഞള്‍പ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സര്‍പ്പദോഷം, രാഹൂര്‍ദേഷം എന്നിവ അകലുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യംഎന്നിവ സിദ്ധിക്കുന്നതിനുമാണ് ഈ വഴിപാടുകള്‍ നടത്തുന്നത്.

പാല്, കദളിപ്പഴം, നെയ്യ്, പായസം എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം ഉദ്ദിഷ്ട കാര്യസിദ്ധി. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം സന്താന ലാഭം. മണ്ണാറശാല ക്ഷേത്രത്തില്‍ സന്താനലാഭത്തിനു വേണ്ടി ഉരുളികമിഴ്ത്തല്‍ എന്നൊരു വിശേഷ വഴിപാട് നടത്താറുണ്ട്.

അറിഞ്ഞോ അറിയാതെയോ സര്‍പ്പക്കാവുകള്‍ നശിപ്പിക്കുകയോ സര്‍പ്പങ്ങളെ കൊല്ലുകയോ ചെയ്തതിന്റെ പരിഹാരമായാണ് സര്‍പ്പബലി, ആശ്ലേഷബലി എന്നിവ നടത്തുന്നത്. കന്നിമാസത്തിലെ ആയില്യം വെട്ടിക്കോട് ആയില്യമെന്നും തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യമായും കണക്കാക്കുന്നു.

വിവിധയിനം വഴിപാടുകള്‍

1.വെള്ളരി, ആയില്യപൂജ, നൂറുംപാലും എന്നിവ നാഗങ്ങള്‍ക്ക് വഴിപാടായി നല്‍കിയാല്‍ ഫലം സമ്പല്‍സമൃദ്ധി.

2.പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം വിദ്യയും സല്‍ക്കീര്‍ത്തിയും.

3.ഉപ്പ് വഴിപാടായി നല്‍കിയാല്‍ ഫലം ആരോഗ്യം വീണ്ടുകിട്ടും.

4.മഞ്ഞള്‍ വഴിപാടായി നല്‍കിയാല്‍ ഫലം വിഷനാശം.

5.ചേന വഴിപാടായി നല്‍കിയാല്‍ ഫലം ത്വക്ക് രോഗശമനം.

6.കുരുമുളക്, കടുക്, ചെറുപയര്‍ എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം രോഗശമനം.

7.നെയ്യ് വഴിപാടായി നല്‍കിയാല്‍ ഫലം ദീര്‍ഘായുസ്സ്.

8.വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ വഴിപാടായി നല്‍കിയാല്‍ ഫലം സര്‍പ്പദോഷപരിഹാരം.

9.പാല്, കദളിപ്പഴം, നെയ്യ്, പായസം എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം ഉദ്ദിഷ്ട കാര്യസിദ്ധി.

10.നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം സന്താന ലാഭം.

11.പായസഹോമം, പാല്, പഴം, അപ്പം, അവില്‍ കരിക്ക് എന്നിവ വഴിപാടായി നല്‍കിയാല്‍ ഫലം സര്‍പ്പഹിംസാദിദോഷ പരിഹാരം.

vettikkod temple mannarashala temple