/kalakaumudi/media/post_banners/46c6d062d708edadee84181ece34c9bc8f948f05137768d696400755358da2fb.jpg)
പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് നമുക്കിടയിലുണ്ട്. പണ്ട് അന്നേ ദിവസം ക്ഷേത്രദര്‍ശനവും സസ്യഭോജനവും ദാനവുമൊക്കെയായിരുന്നു. എന്നാല്‍,ഇന്ന് ഒരുതരം കൊട്ടിഘോഷിക്കലും മറ്റുമാണ് നടക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ സസ്യേതര ഭോജനം നന്നല്ല. ആണ്ടുപിറന്നാള്‍ ദിവസത്തില്‍ മാത്രമല്ല ഓരോ മാസത്തെയും ജന്മനക്ഷത്രദിനത്തില്‍ ചില അനുഷ്ഠാനങ്ങള്‍ ച ിട്ടയോടെ നടത്തിയാല്‍ ഗ്രഹപ്പിഴകള്‍ അകലുമെന്നാണ് ജ്യോതിഷമതം. അതികാലത്തുണരുക, പ്രഭാതസ്നാനം സാത്വിക ജീവിതരീതി, അഹിംസ, വ്രതശുദ്ധി തുടങ്ങിയവ ശീലിക്കണം.
ഗണപതിഹോമം, ഭവഗതിസേവ, ദശാനാഥന് പൂജ എന്നിവ ജന്മനാള്‍തോറും നടത്തുന്നതുകൊണ്ടുതന്നെ പൊതുവായ ദോഷങ്ങള്‍ പരിഹരിക്കപ്പെടുന്നതായാണ് അനുഭവം.
പ്രത്യേകവും കഠിനവുമായ ഏതെങ്കിലും ദശകാലദോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അതിനു പരിഹാരമായ കര്‍മ്മങ്ങളും നടത്താം.
അന്നേദിവസം എണ്ണതേച്ചുകുളി, ക്ഷൌരം, മൈഥുനം, ശ്രാദ്ധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, യുദ്ധം, മാംസ മദ്യാദിസേവ, ഔഷധസേവ തുടങ്ങിയവയൊന്നും ജന്മനക്ഷത്രദിവസം പാടില്ള. ആണ്ടുപിറന്നാളിന് സവിശേഷപ്രധാന്യത്തോടെ ഗണതിഹോമം, ഭവഗതിസേവ, പിറന്നാള്‍ ഹോമം, വിഷ്ണുപൂജ തുടങ്ങിയവ ജ്യോതിഷിയുടെ ഉപദേശപ്രകാരം ചെയ്യുക.