/kalakaumudi/media/post_banners/7514a9e3a1c321c7a2cf72ffed33383fbc2aef7a81e27af72d430da8087396a2.jpg)
ഇന്ന് പൈങ്കുനി ഉത്രമാണ്. കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം.ശബരിമലയില്‍ പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം നടക്കുന്നു. ഇന്നാണ് ശബരീശന്‍റെ ആറാട്ടുനടക്കുന്നത്. അന്നേദിവസം എല്ളാ ധര്‍മശാസ്താ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും വഴിപാടുകളും നടത്തപ്പെടുന്നു. ഈ സമയത്താണ് മിക്ക ശാസ്താക്ഷേത്രങ്ങളിലും ഉത്സവം നടക്കുന്നത്.പൈങ്കുനി ഉത്രദിനത്തില്‍ ശാസ്താക്ഷേത്ര ദര്‍ശനത്തിനും വഴിപാടുകള്‍ക്കും പൂജകള്‍ക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയാണ് ശാസ്താവ് . ആയതിനാല്‍ ഇന്നേദിവസം അയ്യപ്പസ്വാമിയെ ഭജിച്ച് നീരാഞ്ജനം നടത്തുക.