/kalakaumudi/media/post_banners/7292c6d565a6ab92e31eca4363fa5e85e80468dac578e4fb1fb3c6f7e2a230c3.jpg)
ദക്ഷിണ മൂകാംബിക എന്ന് വിഖ്യാതമായ കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിനു തുടക്കമായി. നവരാത്രി ഉത്സവത്തിന്‍റെ ആദ്യ ദിനത്തില്‍ തന്നെ ദര്‍ശനത്തിനു വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. കലാമണ്ഡപത്തില്‍ പുലര്‍ച്ചെ സഹസ്രനാമ ജപത്തോടെയാണു പരിപാടികള്‍ ആരംഭിച്ചത്. ഭാഗവതപാരായണത്തിനുശേഷം തുടര്‍ച്ചയായി നടന്ന കലോപാസനയില്‍ നൂറോളം പേര്‍ പങ്കെടുത്തു.
മഴയിലും ഭക്തജനങ്ങള്‍ സരസ്വതി നടയില്‍ അനുഗ്രഹദര്‍ശനത്തിനായി കാത്തു നിന്നു. കലാപരിപാടികള്‍ സംവിധായകന്‍ ശ്രീകാന്ത് മുരളിയും ദേശീയ സംഗീത നൃത്തോത്സവം സംഗീത വ ിദ്വാന്‍ ഡോ. കെ.എന്‍.രംഗനാഥശര്‍മയും ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജര്‍ കരുനാട്ടില്ളം കെ.എന്‍.നാരായണന്‍ നന്പൂതിരി ദീപം തെളിയിച്ചു.
ഊരാണ്‍മ യോഗം സെക്രട്ടറി കൈമുക്കില്ളം കെ.എന്‍.നാരായണന്‍ നന്പൂതിരി, അസി. മാനേജര്‍ കൈമുക്കില്ളം കെ.വി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വെളളിയാഴ്ച പുലര്‍ച്ചെ ആറിനു വിഷ്ണുഭഗവാന്‍റെ നടയില്‍ പുരുഷസൂക്താര്‍ച്ചനയും സരസ്വതിദേവിയുട നടയില്‍ സാരസ്വതസൂക്താര്‍ച്ചനയും നടന്നു. കലാമണ്ഡപത്തില്‍ നാലിനു സഹസ്രനാമജപത്തിനുശേഷം കലോപാസന. വൈകിട്ട് ഏഴിനു ദേശീയ സംഗീത നൃത്തോത്സവത്തില്‍ സത് ത്രിയ എന്ന അസം ശാസ്ത്രീയ നൃത്തം അരങ്ങേറും. ഗുവാഹത്തി സ്വദേശിനി അന്വേഷാ മഹന്തയാണ് അവതരണം.