ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപയജ്ഞത്തിന് സമാപനം

പഞ്ചാക്ഷരി മന്ത്രജപയജ്ഞത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് യജ്ഞശാലയില്‍ പൂജിച്ച രുദ്രാക്ഷവും പ്രസാദമായി നല്‍കി.

author-image
parvathyanoop
New Update
ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപയജ്ഞത്തിന് സമാപനം

ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ 20 ദിവസം നീണ്ടുനിന്ന പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപയജ്ഞത്തിന് സമാപനമായി.പുതുക്കി പണിത ക്ഷേത്ര സമുച്ചയത്തിന്റെ സമര്‍പ്പണത്തോടനുബന്ധിച്ചാണ് പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപയജ്ഞവും ദ്രവ്യ കലശവും നടത്തിയത്.

ക്ഷേത്ര തന്ത്രി അത്തിയറമഠത്തില്‍ നീലകണ്ഠരുവിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.പഞ്ചാക്ഷരി മന്ത്രജപയജ്ഞത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് യജ്ഞശാലയില്‍ പൂജിച്ച രുദ്രാക്ഷവും പ്രസാദമായി നല്‍കി.

lamkulam Sri Mahadeva Temple Panchakodi Panchakshari mantra