ഇളംകുളം മഹാദേവക്ഷേത്രത്തില്‍ പഞ്ചകോടി പഞ്ചാക്ഷരി മന്ത്ര ജപയജ്ഞം

പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപയജ്ഞവും കര്‍പ്പൂരാദി കലശവും ശിവരാത്രി ആഘോഷവും കുടിയേറ്റ് ഉത്സവവും 18ന് തുടങ്ങും.

author-image
parvathyanoop
New Update
ഇളംകുളം മഹാദേവക്ഷേത്രത്തില്‍ പഞ്ചകോടി പഞ്ചാക്ഷരി മന്ത്ര ജപയജ്ഞം

ഇളംകുളം മഹാദേവക്ഷേത്രത്തില്‍ പുതുക്കി പണിത ക്ഷേത്ര സമര്‍പ്പണത്തോട് അനുബന്ധിച്ച് നടത്തുന്ന പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപയജ്ഞവും കര്‍പ്പൂരാദി കലശവും ശിവരാത്രി ആഘോഷവും കുടിയേറ്റ് ഉത്സവവും 18ന് തുടങ്ങും.

21 ദിവസം നീളുന്ന മന്ത്ര21 ദിവസം നീളുന്ന മന്ത്രജപ യജ്ഞശാലയില്‍ തെളിയിക്കാനുള്ള ദീപം പാറശാല ചെങ്കല്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും യജ്ഞശാലയില്‍ ഉയര്‍ത്തുവാനുള്ള കൊടിക്കൂറ നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തില്‍ നിന്നും 17ന് വൈകിട്ട് അഞ്ചുമണിക്ക് ശ്രീകാര്യം ജംഗ്ഷനില്‍ എത്തിക്കും.

ഇവിടെനിന്ന് ഘോഷയാത്രയില്‍ യജ്ഞ ശാലയില്‍ എത്തും.ഉദ്ഘാടന സമ്മേളന ശിവഗിരി മഠം പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി നിര്‍വഹിക്കും.

ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ടി .എസ്. ശ്രീജിത്ത് അധ്യക്ഷത വഹിക്കും.ശനിയാഴ്ച രാവിലെ 7 മുതല്‍ പഞ്ചകോടി പഞ്ചാക്ഷര മന്ത്രജപയജ്ഞം ആരംഭം.

എട്ടിന് ബ്രഹ്മകുമാരീസ് ഈശ്വര വിശ്വ വിദ്യാലയം അവതരിപ്പിക്കുന്ന ചിത്ര പ്രദര്‍ശിനി. ഒമ്പതിന് പൊങ്കാല ,ഉച്ചയ്ക്ക് 12 .30 മുതല്‍ ശിവരാത്രി സദ്യ, ഏഴിന്  7. 30ന് ഉരുള്‍ ,മാര്‍ച്ച് 9 സമാപിക്കും.

 

 

Yalamkulam Mahadeva Temple Panchakoti Panchakshari