ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ പഞ്ചാക്ഷരി മന്ത്രജപം അഞ്ചു കോടി സമര്‍പ്പണം

രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് മന്ത്രജപം.മാര്‍ച്ച് 9 യജ്ഞം അവസാനിക്കും.

author-image
parvathyanoop
New Update
ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ പഞ്ചാക്ഷരി മന്ത്രജപം അഞ്ചു കോടി സമര്‍പ്പണം

ഇളംകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ക്ഷേത്ര സമുച്ചയ സമര്‍പ്പണം പ്രമാണിച്ച് നടത്തുന്ന പഞ്ചകോടി പഞ്ചാക്ഷരി മന്ത്രജപം അഞ്ചു കോടി കവിഞ്ഞു.

സമര്‍പ്പണവുമായി ബന്ധപ്പെട്ട് കര്‍പ്പൂരാദി ദ്രവ്യ കലശം തുടങ്ങി.20 ദിവസത്തെ ജപയജ്ഞം 14 ദിവസം പിന്നിട്ടപ്പോഴാണ് അഞ്ചു കോടി കവിഞ്ഞത്.ഇനി 10 കോടിയാണ് ലക്ഷ്യമെന്ന് ക്ഷേത്ര പ്രസിഡന്റ് ടി.എസ് ശ്രീജിത്ത് അറിയിച്ചു.

രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് മന്ത്രജപം.മാര്‍ച്ച് 9 യജ്ഞം അവസാനിക്കും.

ശനിയാഴ്ച രാവിലെ സമാധി ശുദ്ധി, പഞ്ചകം, മഹാപഞ്ചകം, വിശേഷ പുണ്യാഹം, മഹാകുഭം ,കലശപൂജ, ഹോമങ്ങള്‍ എന്നിവ നടക്കും.വൈകിട്ട് 5. 30ന് അനുഗ്രഹ പ്രഭാഷണം എന്നിവ നടക്കും.

Panchakshari Mantra Japam elamakulam Mahadeva Temple