ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേര് താലപ്പൊലി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിലമ്മയ്ക്ക് വഴിപാടായി പിളേളരു താലപ്പൊലി വ്യാഴാഴ്ച നടക്കും. നാട്ടുകാരുടെ

author-image
subha Lekshmi b r
New Update
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പിള്ളേര് താലപ്പൊലി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിലമ്മയ്ക്ക് വഴിപാടായി പിളേളരു താലപ്പൊലി വ്യാഴാഴ്ച നടക്കും. നാട്ടുകാരുടെ വകയായാണ് താലപ്പൊലി സംഘത്തിന്‍റെ പിളേളര് താലപ്പൊലി നടത്തുക.
ദേശവലത്തിനായി പുറത്തേക്കെഴുന്നളളുന്ന ഭഗവതിയ 1001 പറകള്‍ വച്ചും നിറദീപങ്ങള്‍ തെളിച്ചും ഭക്തര്‍ വരവേല്‍ക്കും കാവിലമ്മയുടെ താലപ്പൊലിക്കു നേരത്തേ പൂജകള്‍ പൂര്‍ത്തിയാക്കി ഗുരുവായൂരപ്പന്‍റെ നട രാവിലെ 11.30ന് അടയ്ക്കും.
തുടര്‍ന്നു വാല്‍ക്കണ്ണാടിയും തിരുവുടയാടയുമായി ദേവിയുടെ പുറത്തേക്കെഴുന്നളളിപ്പിനു കലാമണ്ഡലം പരമേശ്വരനും ചെര്‍പ്പുളശ്ശേരി ശിവനും നയിക്കുന്ന പഞ്ചവാദ്യം അകന്പടിയാകും. രാത്രി 10നും പുറത്തേക്കെഴുന്നളളിപ്പുണ്ട്.

guruvayur temple idatharikathukavilamma