കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് കൊടിയേറി

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വൈകുന്നേരം 5 മണിക്ക് ഗുരുമന്ദിരത്തില്‍ ഗുരുപൂജ നടക്കും.

author-image
Priya
New Update
കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് കൊടിയേറി

 

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വൈകുന്നേരം 5 മണിക്ക് ഗുരുമന്ദിരത്തില്‍ ഗുരുപൂജ നടക്കും.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിക്ക് കരിക്കകത്തമ്മ പുരസ്‌ക്കാരം സമ്മാനിക്കും.ഇന്ന് 6:30 ന് നടക്കുന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നടന്‍ മണിയന്‍പിള്ള രാജു കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ട്രസ്റ്റ് ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ നായര്‍, വി. എസ് ശിവകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഡി.ജി.കുമാരന്‍, ട്രസ്റ്റ് പ്രസിഡന്റ് എം.വിക്രമന്‍ നായര്‍, ട്രസ്റ്റ് ട്രഷറര്‍ വി. എസ് മണികണ്ഠന്‍ നായര്‍, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജെ. ശങ്കരദാസന്‍ നായര്‍, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പി. ശിവകുമാര്‍,ട്രസ്റ്റ് സെക്രട്ടറി എം ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

pongala festival Karikakam Temple