/kalakaumudi/media/post_banners/c2cc85980c55258376f5aa91193482e8d8dcba3e2527dfd1be99540b973387c1.jpg)
നവരാത്രിആഘോഷത്തില്‍ കേരളത്തില്‍ പ്രധാനം പുസ്തകപൂജയും ആയുധപൂജയുമാണ്. ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളിലാണു പുസ്തകപൂജ നടത്തുന്നത്. സാധാരണ വര്‍ഷങ്ങളില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കു പുസ്തകങ്ങള്‍ പൂജയ്ക്കു വയ്ക്കുകയാണു പതിവ്. എന്നാല്‍ ഇക്കൊല്ളം ദുര്‍ഗാഷ്ടമിയുടെ തലേന്നു സന്ധ്യയ്ക്കു പുസ്തകങ്ങള്‍ വയ്ക്കേണ്ടിവരും. അഷ്ടമി പിറന്നാള്‍ പക്ഷത്തിലേതുപോലെ രാവിലെ 6 നാഴികയ്ക്കു വരുന്ന ദിവസമാണു ദുര്‍ഗാഷ്ടമി ആയി ആചരിക്കുന്നത്. ഇക്കൊല്ളം (2018) ഒക്ടോബര്‍ 16ന് രാവിലെ 10 നാഴിക 04 വിനാഴിക വരെ സപ്തമിയാണ്. അതുകഴിഞ്ഞാല്‍ അഷ്ടമി തുടങ്ങും. അതുകൊണ്ട് 16ന് സന്ധ്യയ്ക്കു മുന്‍പേ പുസ്തകങ്ങള്‍ പൂജവയ്ക്കണം. ദുര്‍ഗാഷ്ടമി വരുന്ന ഒക്ടോബര്‍ 17നും മഹാനവമി വരുന്ന 18നും അടച്ചുപൂജയാണ്. അതുകഴിഞ്ഞ് 19ന് വിജയദശമി ദിവസം പൂജയെടുക്കാം.