പൂന്താനദിനത്തില്‍ ഗുരുവായൂരപ്പന്‍റെ തിരുനടയിലെത്തിയാല്‍

ഗുരുവായൂരപ്പന്‍റെ പരമഭക്തനായിരുന്നു പൂന്താനം നന്പൂതിരിയെന്ന് അറിയാത്തവരാരുമില്ല. മേല്പത്തൂരിന്‍റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്‍റെ ഭക്തിയോടാണ് നമുക്കു പ്രിയമെന്ന്സാക്ഷാല്‍ ഭഗവാന്‍ തന്നെ അരുളിയിട്ടുണ്ട്. ഭഗവാനെ സ്തുതിച്ചുകൊണ്ട് ജ്ഞാനപ്പാന രചിച്ചതും അത് ഭഗവത്സമക്ഷം

author-image
subha Lekshmi b r
New Update
പൂന്താനദിനത്തില്‍ ഗുരുവായൂരപ്പന്‍റെ തിരുനടയിലെത്തിയാല്‍

ഗുരുവായൂരപ്പന്‍റെ പരമഭക്തനായിരുന്നു പൂന്താനം നന്പൂതിരിയെന്ന് അറിയാത്തവരാരുമില്ല. മേല്പത്തൂരിന്‍റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്‍റെ ഭക്തിയോടാണ് നമുക്കു പ്രിയമെന്ന്സാക്ഷാല്‍ ഭഗവാന്‍ തന്നെ അരുളിയിട്ടുണ്ട്. ഭഗവാനെ സ്തുതിച്ചുകൊണ്ട് ജ്ഞാനപ്പാന രചിച്ചതും അത് ഭഗവത്സമക്ഷം സമര്‍പ്പിച്ചതുമായ സംഭവങ്ങള്‍ പ്രസിദ്ധവുമാണ്. അതുകൊണ്ടു തന്നെ ഗുരുവായൂരിലെ വിശേഷദിനങ്ങളിലൊന്നാണ് പൂന്താനദിനം. കുംഭമാസത്തിലെ അശ്വതി ദിവസമാണ് പൂന്താനദിനമായി ആഘോഷിക്കുന്നത്. അന്നേ ദിവസം ഭഗവത് സന്നിധിയിലെത്തി ദര്‍ശനം നടത്തി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നാല്‍ ഗുരുവായൂരപ്പ ദര്‍ശനഫലവും ശ്രീമൂകാംബികാദര്‍ശനഫലവും ലഭിക്കും.

Sriguruvayurappan Poonthanamnambootiri Srmookambika