/kalakaumudi/media/post_banners/da0e5956f36fe0b69dc59e2a9a1204e2ab6633554da340b80ac600c8e582d93f.jpg)
ഓം
ദരിദ്രഃപ്രാര്‍ത്ഥയേദ്ദേവം പ്രദോഷേ ഗിരിജാപതിം
അര്‍ത്ഥാഢ്യോ വാഥ രാജാവാ പ്രാര്‍ത്ഥയേദ്ദേവമീശ്വരം
ദീര്‍ഘമായു: സദാരോഗ്യം കോശവൃദ്ധിര്‍ബലോന്നതിഃ
മമാസ്തു നിത്യമാനന്ദഃ പ്രസാദാത്തവ ശങ്കര.
ശിവാനുഗ്രഹം നേടാന്‍ ഏറ്റവും ഉത്തമമായ വ്രതങ്ങളിലൊന്നാണ് പ്രദോഷ വ്രതം. പ്രദോഷപൂജകളും വഴിപാടുകളും ചെയ്യുന്നതിലൂടെ ഭക്തര്‍ക്ക് ഒട്ടേറെ സദ്ഫലങ്ങള്‍ കിട്ടുന്നു.ദുഃഖദുരിതങ്ങളലാനും ജീവിതം ആനന്ദപ്രദമാകാനും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സത്സന്താനലബ്ധി, കടബാധ്യതകളില്‍ നിന്ന് മോചനം, ജ്ഞാനലബ്ധി, പാപനാശം, ജന്മപാപശാന്തി എന്നിവയ്ക്കും പ്രദോഷവ്രതം ഉത്തമമാണ്.
ത്രയോദശി തിഥിയിലാണ് പ്രദോഷവ്രതം അനുഷ്ഠിക്കുക. ശിവന്‍ നൃത്തം ചെയ്യുന്ന രാത്രിയെന്ന സങ്കല്പത്താല്‍ നടരാജനായ ശിവനെ പൂജിക്കുന്നവരും ശിവപാര്‍വ്വതിമാരെ പൂജിക്കുന്നവരുമുണ്ട്.
രാവിലെയും വൈകുന്നേരവും ശിവക്ഷേത്രദര്‍ശനവും (ശിവപാര്‍വ്വതീ ക്ഷേത്രം നന്ന്) 24 മണിക്കൂര്‍ ഉപവാസവുമായി പ്രദോഷനോന്പ് നോല്‍ക്കുന്നവരുണ്ട്. മറിച്ച് സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉപവാസമനുഷ്ഠിച്ച് രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനം നടത്തി വൈകുന്നേരത്തെ ദീപാരാധനയ്ക്ക്ശേഷം ഭക്ഷണം കഴിക്കുന്നവരുണ്ട്. പ്രദോഷവ്രതത്തിന് ഉറങ്ങാതെ ശിവഭജനവുമായി കഴിയുന്നവരുമുണ്ട്.
ശിവപുരാണം വായിക്കുന്നതും മഹാമൃത്യുഞ്ജയ മന്ത്രം 108 പ്രാവശ്യം ഉരുവിടുന്നതും നന്ന്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
