മേടത്തിലെ രാഹു-ശുക്ര സംയോജനം: ഈ 3 രാശിക്കാരുടെ സുവര്‍ണദിനത്തിന് തുടക്കം

ശുക്രനും ഇപ്പോള്‍ മേട രാശിയില്‍ പ്രവേശിച്ചതോടെ ഇവിടെ ശുക്രന്റെയും രാഹുവിന്റെയും സംയോജനം നടക്കുന്നു.

author-image
parvathyanoop
New Update
മേടത്തിലെ രാഹു-ശുക്ര സംയോജനം: ഈ 3 രാശിക്കാരുടെ സുവര്‍ണദിനത്തിന് തുടക്കം

2023 മാര്‍ച്ച് 12-ന് ശുക്രന്‍ മേടരാശിയില്‍ പ്രവേശനം നടത്തിയിരുന്നു.രാഹു മുന്‍പും മേടം രാശയില്‍ തന്നെയാണ് സഞ്ചരിച്ചിരുന്നത്. ശുക്രനും ഇപ്പോള്‍ മേട രാശിയില്‍ പ്രവേശിച്ചതോടെ ഇവിടെ ശുക്രന്റെയും രാഹുവിന്റെയും സംയോജനം നടക്കുന്നു.

ശുക്രന്റെയും രാഹുവിന്റെയും ഈ സംയോജനം ചില രാശികള്‍ക്ക് നല്ല ഫലങ്ങളും ചിലര്‍ക്ക് ദോഷഫലങ്ങളും നല്‍കും. ഈ രാഹു-ശുക്ര സംയോജനം 3 രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്.

 

മേടം

മേടരാശിയില്‍ രാഹുവും ശുക്രനും കൂടിച്ചേര്‍ന്നിരിക്കുന്നു. മേടം രാശിക്കാരില്‍ ഇത് വലിയ സ്വാധീനം ചെലുത്തുന്നു. ഈ സംയോജനം മേടം രാശിക്കാരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

ജീവിതത്തില്‍ സന്തോഷം കൂടും. തൊഴില്‍രംഗത്ത് നേട്ടങ്ങളുണ്ടാകും. തൊഴിലില്‍ പുരോഗതിയുണ്ടാകും. ബിസിനസില്‍ ലാഭം വരും. വരുമാനം കൂടും.

മിഥുനം

ഈ കാലയളവില്‍ മിഥുന രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങളുണ്ടാകും. ജോലിയിലും ബിസിനസിലും വലിയ ലാഭം ലഭിക്കും. ജോലിയില്‍ പ്രമോഷനോ ഇന്‍ക്രിമെന്റോ ലഭിക്കും.

ബിസിനസുകാര്‍ക്ക് വലിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പഴയ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം കിട്ടും.

മകരം

രാഹുവും ശുക്രനും ചേര്‍ന്ന് മകരം രാശിക്കാര്‍ക്ക് ശുഭ ഫലങ്ങള്‍ നല്‍കുന്നു. ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. പുതിയ വീട്, വാഹനം, വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ ഏത് ആഗ്രഹവും ഈ സമയത്ത് നിറവേറ്റപ്പെടും. വരുമാനം വര്‍ധിക്കും. ഓഫീസില്‍ പുതിയ ചുമതലകള്‍ ലഭിക്കും. ബിസിനസുകാര്‍ക്ക് ലാഭം ലഭിക്കും.

zodiac sign Rahu-Venus