/kalakaumudi/media/post_banners/26b21a61db9ce93b2b7e64d84913400a62671c0d4d6af13f08d934e540335375.jpg)
കര്‍ക്കടകമാസം തുടങ്ങി. കോരിച്ചൊരിയുന്ന മഴയ്ക്കിടെ ഇനി മലയാളിക്ക് രാമായണപാരായണത്തിലൂടെ പുണ്യം തേടാം. പഞ്ഞക്കര്‍ക്കടകത്തിന്‍റെ അല്ലലുകളില്‍ നിന്ന് ശരീരത്തിനും മനസ്സിനും രക്ഷാകവചമൊരുക്കാന്‍ രാമായണപാരായണത്തിനും രാമായണം വായന ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുന്നതിലൂടെയും സാധിക്കും. ഹൈന്ദവഗൃഹങ്ങളില്‍ പ്രായമായവര്‍ കര്‍ക്കടകത്തിലെ രാമായണപാരായണം മുടക്കില്ല. രാമന്‍റെ അയനമാണ് രാമായണം. ധര്‍മ്മപരിപാലനത്തിനായുളള ശ്രീരാമചന്ദ്രന്‍റെ ജീവിതയാത്രയാണ് വാല്മീകീവിരചിതമായ പുണ്യഗ്രന്ഥത്തിന്‍റെ പ്രതിപാദ്യവിഷയം. പ്രതിസന്ധികളെത്ര രൂക്ഷമായാലും ധര്‍മ്മത്തിന്‍റെ പാതയില്‍ നിന്ന് വ്യതിചലിക്കരുതെന്ന് രാമന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ധര്‍മ്മച്യുതി സാധാരണമായ ആധുനികകാലത്ത് രാമായണത്തിന് വലിയ പ്രസക്തിയുണ്ട്. ശ്രദ്ധയോടെയും സമര്‍പ്പണത്തോടെയും ഈ രാമായണമാസം ആചരിക്കാന്‍ മലയാളിക്ക് കഴിയട്ടെ.