ദളവാപുരം ഗ്രാമത്തില്‍ അപൂര്‍വ്വ വനഭോജന പൂജ നാളെ

പാറശ്ശാല: 194 വര്‍ഷമായി മുടക്കമില്ലാതെ നടത്തിവരുന്ന അപൂര്‍വമായ വനഭോജനപൂജ നാളെ ആരംഭിക്കും. വൃശ്ചികമാസത്തിലെ അവസാന തിങ്കളാഴ്ചയ്ക്കു മുന്പുള്ള ഞായറാഴ്ചയാണ് വനഭോജനം എന്ന ധാത്രിമാധവ പൂജ നടത്തിവരുന്നത്.കേരളത്തില്‍ പാറശ്ശാല ദളവാപുരം

author-image
webdesk
New Update
ദളവാപുരം ഗ്രാമത്തില്‍ അപൂര്‍വ്വ വനഭോജന പൂജ നാളെ

പാറശ്ശാല: 194 വര്‍ഷമായി മുടക്കമില്ലാതെ നടത്തിവരുന്ന അപൂര്‍വമായ വനഭോജനപൂജ നാളെ ആരംഭിക്കും. വൃശ്ചികമാസത്തിലെ അവസാന തിങ്കളാഴ്ചയ്ക്കു മുന്പുള്ള ഞായറാഴ്ചയാണ് വനഭോജനം എന്ന ധാത്രിമാധവ പൂജ നടത്തിവരുന്നത്.കേരളത്തില്‍ പാറശ്ശാല ദളവാപുരം ഗ്രാമത്തില്‍ മാത്രമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം മുടക്കമില്ലാതെ നടത്തിവരുന്നത്. വിഷ്ണുസങ്കല്പത്തില്‍ നെല്ളിമരച്ചുവട്ടിലാണ് നാലുദിവസത്തോളം നീളുന്ന വനഭോജന പൂജകള്‍ക്ക് തുടക്കം കുറിക്കുന്നത്.മഹാഭാരതകഥയിലെ ഒരു മുഹൂര്‍ത്തവുമായി ബന്ധപ്പെട്ട ഐതിഹ്യവുമായി ബന്ധപ്പെട്ടാണ് വനഭോജന ചടങ്ങുകള്‍ നടത്തി വരുന്നത്. ദളവാപുരം ഗ്രാമത്തില്‍ മക്കളില്ളാതെ മരിച്ചവരുടെ മോക്ഷത്തിനായാണ് വനഭോജനം നടത്തിവരുന്നത്. ഇതില്‍ പങ്കെടുക്കുവാനായി പാറശ്ശാല ഗ്രാമവുമായി ബന്ധമുള്ള, ഇവിടെ വേരുകളുള്ള ബ്രാഹ്മണസമുദായത്തില്‍പ്പെട്ടവര്‍ ദളവാപുരം ഗ്രാമത്തില്‍ എത്തിച്ചേരും. ആയിരക്കണക്കിന് ബ്രാഹ്മണര്‍ക്ക് അന്നദാനവും നടത്തും. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പ് പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തിലായിരുന്നു വനഭോജനപൂജകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ ദളവാപുരം ഗ്രാമത്തിലെ സമുദായ ക്ഷേത്രത്തിലാണ് പൂജകള്‍ നടക്കുന്നത്. രണ്ടാംദിവസം പാറശ്ശാല മഹാദേവര്‍ ക്ഷേത്രത്തില്‍ രുദ്രമന്ത്രത്തോടെ അഭിഷേകവും സോമവാര ചിറപ്പും നടക്കും. ചൊവ്വാഴ്ച രാജരാജേശ്വരി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും കുംഭാഭിഷേകവും നടക്കും. ബുധനാഴ്ച ശാസ്താപ്രീതിയോടെയുള്ള പ്രത്യേക പൂജകളോടെ വനഭോജന ചടങ്ങുകള്‍ പൂര്‍ത്തിയാകും

Parassala Dhalavapuram vanabhojanapooja astro