ആറ്റുകാലില്‍ തിരക്കു തുടങ്ങി

തിരുവനന്തപുരം: പൊങ്കാല ഉത്സവത്തിനു മുന്പുതന്നെ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കു തുടങ്ങി. ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതദീപാലങ്കാരങ്ങള്‍ നിറഞ്ഞു.

author-image
subha Lekshmi b r
New Update
ആറ്റുകാലില്‍ തിരക്കു തുടങ്ങി

തിരുവനന്തപുരം: പൊങ്കാല ഉത്സവത്തിനു മുന്പുതന്നെ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കു തുടങ്ങി. ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തിലും സമീപപ്രദേശങ്ങളിലും വൈദ്യുതദീപാലങ്കാരങ്ങള്‍ നിറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള നടപ്പന്തലില്‍ ഭക്തജനത്തിരക്കു നിയന്ത്രിക്കാന്‍ പ്രത്യേക സൌകര്യങ്ങളൊരുക്കുന്നതിന്‍റെ ജോലികള്‍ പൂര്‍ത്തിയാകാറായി.

ഇത്തവണ കലാപരിപാടികള്‍ കാണുന്നതിനായി സ്റ്റേജിനോടു ചേര്‍ന്ന് വലിയ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. സ്റ്റേജിന്‍െറ പണികളും അവസാനഘട്ടത്തിലാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള അലങ്കാരങ്ങളുടെയും മൈക്ക് സെറ്റിന്‍െറയും പണികള്‍ ഒരുമാസം മുന്‍പുതന്നെ തുടങ്ങിയിരുന്നു.

മാര്‍ച്ച് 3 വെള്ളിയാഴ്ച രാവിലെ 9ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിനു തുടക്കമാകും.ഉത്സവത്തിന്‍റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് കേള്‍ക്കാന്‍ ഇത്തവണയും
നിരവധി ഭക്തജനങ്ങളെത്തും. പൊങ്കാലയ്ക്കും കുത്തിയോട്ടത്തിനും താലപ്പൊലിക്കും മറ്റും പ്രത്യേകം കമ്മിറ്റികള്‍ രൂപവത്കരിച്ച് ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വരുന്നു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിനായി ക്ഷേത്ര ട്രസ്റ്റ് ഓഫീസ് വളപ്പില്‍ പന്തലുകള്‍ നിര്‍മ്മിച്ചു. ഉത്സവം തുടങ്ങുന്ന നാള്‍ മുതല്‍ ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന
വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങുന്നതോടെ നഗരം ഉത്സവലഹരിയിലാകും. പൊങ്കാലക്കലങ്ങളും ഇതിനോടകം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍
നിരന്നുകഴിഞ്ഞു.

attukal