/kalakaumudi/media/post_banners/84eafc61cd817d1b5266fec6eae3b214b7c00aecba99bbcdb776f57a8f33d26e.jpg)
പത്തനംതിട്ട: നാളെ വൃശ്ചികം ഒന്ന്. ഒരു മണ്ഡലകാലത്തിനു കൂടി തുടക്കം കുറിച്ചു കൊണ്ട് ശബരിമല പൊന്നമ്പല നട ഇന്ന് വൈകിട്ട് തുറക്കും. ശരണ മന്ത്രധ്വനിയുമായി എത്തുന്ന ഭക്തലക്ഷങ്ങളെ വരവേല്‍ക്കാന്‍ ശബരിമല സന്നിധാനം ഒരുങ്ങി കഴിഞ്ഞു.
ശബരിമല മണ്ഡലകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് വൈകിട്ട് ശബരിമല മേല്‍ശാന്തി ടി.എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നട തുറക്കുന്നത്.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ പുതിയ മേല്‍ശാന്തിമാരെ കലശാഭിഷേകം നടത്തി ശ്രീകോവിലിനുള്ളിലേക്ക് കൂട്ട
ികൊണ്ടു പോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരായ എവി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സന്നിധാനത്തും അനീഷ് നമ്പൂതിരി മാളികപ്പുറത്തും തിരുനട തുറക്കും.
ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം കുറ്റമറ്റതാക്കാന്‍ എല്‌ളാ ക്രമീകരണങ്ങളും പത്തനംതിട്ട ജില്‌ളാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്‌ളാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.
ശബരിമലയില്‍ 25 ലക്ഷത്തോളം ടിന്‍ അരവണ സജ്ജമാക്കിയിട്ടുണ്ട്.ഉച്ചയ്ക്ക് ഒന്നു മുതല്‍ മൂന്നു വരെ രണ്ട് മണിക്കൂര്‍ സമയം ഒഴികെ പുലര്‍ച്ചെ മൂന്നു മുതല്‍ രാത്രി 11 വരെ ഭക്തര്‍ക്ക് സന്നിധാനത്ത് ദര്‍ശനം അനുവദിക്കും. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയില്‍ ഏര്‍പെ്പടുത്തിയിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
