ശബരിമല നട ജനുവരി 20ന് അടയ്ക്കും

20ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30 ന് തിരുവാഭരണം തിരിച്ച് എഴുന്നള്ളിക്കും. 6 മണിക്ക് നട അടയ്ക്കുന്നതോടെ ഇത്തവണത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.

author-image
parvathyanoop
New Update
ശബരിമല നട ജനുവരി 20ന് അടയ്ക്കും

മകരവിളക്ക് ഉത്സവത്തിനായി 2022 ഡിസംബര്‍ 30ന് തുറന്ന ശബരിമല ക്ഷേത്രത്തിലെ നട പൂജകള്‍ പൂര്‍ത്തിയാക്കി ജനുവരി 20ന് രാവിലെ ആറ് മണിക്ക് അടയ്ക്കും. ജനുവരി 19ന് രാത്രി 10 മണി വരെ മാത്രമേ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുളളു.

20 ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയില്ല. 18 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനവും 18ന് അവസാനിക്കും.

18ന് അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണി മണ്ഠപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 19ന് അത്താഴ പൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാല്‍ ഉടന്‍ തന്നെ മാളികപ്പുറം ക്ഷേത്രത്തില്‍ ഗുരുതി നടക്കും.

20ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30 ന് തിരുവാഭരണം തിരിച്ച് എഴുന്നള്ളിക്കും. 6 മണിക്ക് നട അടയ്ക്കുന്നതോടെ ഇത്തവണത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.

sabarmala temple