ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട വ്യാഴാഴ്ച വൈകുന്നേരം 5 ന് തുറക്കും

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട വ്യാഴാഴ്ച ( 14.05.2020) വൈകുന്നേരം 5 ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിക്കും.15 ന് ആണ് ഇടവം ഒന്ന്. അന്ന് പുലർച്ചെ 5 മണിക്ക് നടതുറക്കും.അതേ സമയം കൊവിഡ് 19 ൻ്റെ ഭാഗമായുള്ള ലോക് ഡൗൺ കണക്കിലെടുത്ത് ഈ മാസവും ഭക്തർക്ക് പ്രവേശനം അനുവദിക്കുകയില്ല.

author-image
online desk
New Update

തിരുനട തുറക്കുന്ന 14 മുതൽ അടക്കുന്ന 19-ാം തീയതി വരെ പതിവ് പൂജകൾ മാത്രമെ ഉണ്ടാവുകയുള്ളൂ. 5 ദിവസങ്ങളിൽ നട തുറക്കുന്നതിലും അടക്കുന്നതിലും സമയക്രമീകരണം വരുത്തിയിട്ടുണ്ട്. പ്രത്യേക പൂജകളായ ഉദയാസ്തമന പൂജ, നെയ്യഭിഷേകം, കളഭാഭിഷേകം ,പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാവില്ല. 19 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ഭക്തർക്ക് ഓൺലൈൻ വഴി വഴിപാടുകൾ നടത്താൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Sabarimala