/kalakaumudi/media/post_banners/8d28a635c77429fd19ce19b1c2fb41bbbf83f463f44ac9aba68152679601b336.jpg)
തുലാമാസ പൂജകള്‍ക്ക് ശബരിമല നട 17-ന് വൈകീട്ട് അഞ്ചിന് തുറന്ന് 22-ന് അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി 24-ന് വൈകീട്ട് വീണ്ടും തുറന്ന് 25-ന് അടയ്ക്കും. തുലാമാസ ദര്‍ശനത്തിനും മണ്ഡലപൂജ ഉത്സവത്തിനും ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.ശബരിമല ക്ഷേത്രനട വൈകിട്ട് മൂന്നരയ്ക്ക് തുറക്കാന്‍ തുടങ്ങി.
ശബരിമല മകരവിളക്കിന് ശേഷം ജനുവരി 22 വരെ ഭക്തര്‍ക്ക് ഈ സൗകര്യം ലഭിക്കും .മൂന്നരയ്ക്ക് ക്ഷേത്രം തുറന്ന ഉടനെ ഉച്ച ശീവേലിടക്കും.ശീവേലി കഴിഞ്ഞാല്‍ നാലുമണിയോടെ ഭക്തര്‍ക്ക് നാലമ്പലത്തില്‍ പ്രവേശിക്കാം.തിരക്കനുസരിച്ച് കൂടുതല്‍ വഴിപാട് കൗണ്ടറുകള്‍ തുറക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ കെ പി വിനയനും ക്ഷേത്ര ചുമതലയുള്ള ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പി മനോജ് കുമാറും പറഞ്ഞു.
അയ്യപ്പന്മാര്‍ക്ക് ദര്‍ശനത്തിന് വൃശ്ചികം ഒന്നു മുതല്‍ പ്രത്യേകം സംവിധാനം ഉണ്ടാകും .അയ്യപ്പന്മാര്‍ ഏറെയും ഷീട്ടാക്കുന്ന നെയ്പായസം കൂടുതല്‍ തയ്യാറാക്കാന്‍ തുടങ്ങും.അയ്യപ്പന്മാര്‍ക്ക് ക്ഷേത്രത്തില്‍ കെട്ടിനിറച്ചു കൊടുക്കാന്‍ പത്തോളം ഗുരുസ്വാമിമാരും ഉണ്ടാവും.ചൊവ്വാഴ്ച ഒട്ടേറെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ കെട്ടു നിറച്ചു.