ശനീശ്വരന്‍ ഭക്തരെ സംരക്ഷിക്കും

ശനിയെന്നാല്‍ ദോഷമെന്നാണ് മലയാളികളുടെ വിശ്വാസം. എന്നാല്‍ സത്യം മറിച്ചാണ്. നവഗ്രഹങ്ങളില്‍ ദേവത്വം കല്്പിക്കപ്പെട്ടിട്ടുളളത് ശനിക്ക് മാത്രമാണ്. ആയതിനാല്‍ ഛായാദേവിയുടെയും

author-image
subbammal
New Update
ശനീശ്വരന്‍ ഭക്തരെ സംരക്ഷിക്കും

ശനിയെന്നാല്‍ ദോഷമെന്നാണ് മലയാളികളുടെ വിശ്വാസം. എന്നാല്‍ സത്യം മറിച്ചാണ്. നവഗ്രഹങ്ങളില്‍ ദേവത്വം കല്്പിക്കപ്പെട്ടിട്ടുളളത് ശനിക്ക് മാത്രമാണ്. ആയതിനാല്‍ ഛായാദേവിയുടെയും സൂര്യന്‍റെയും പുത്രനായ ശനി ശനീശ്വരന്‍ എന്നറിയപ്പെടുന്നു. ശനീശ്വരന്‍ നിഷ്പക്ഷമായി നീതി നിര്‍വ്വഹണം നടത്തുന്നു. ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നവരെ ശനീശ്വരന്‍ സംരക്ഷിക്കും. സന്മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരെയും സത്യനിര്‍വഹണം നടത്തുന്നവരെയും കഷ്ടപ്പെടുത്തുകയില്ളെന്നാണ് വിശ്വാസം. മാത്രമല്ല, അനുകൂല ഭാവത്തിലാണെങ്കില്‍ ശനീശ്വരന്‍ ധാരാളം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യും. സ്വക്ഷേത്രം, ഉച്ചക്ഷേത്രം, മൂലക്ഷേത്രം എന്നിവയില്‍ സ്ഥിതി ചെയ്താല്‍ ശനി ഉത്തമനായിരിക്കും. ശുഭയോഗത്തോടുകൂടി നില്‍ക്കുകയാണെങ്കിലും സദ്ഫലങ്ങള്‍ നല്‍കും. ശനിയെക്കൊണ്ടുള്ള ഒരു യോഗമാണ് ശശയോഗം. പഞ്ചമഹായോഗങ്ങളിലൊന്നാണിത്. ശശയോഗമുള്ളവര്‍ രാജതുല്യപദവിയനുഭവിക്കും. ഇടവം തുലാം എന്നീ രാശികള്‍ ലഗ്നമായി ജനിക്കുന്നവര്‍ക്ക് ശനി ഉത്തമനാണ്. ശനി ഈ രാശികളില്‍ സ്ഥിതി ചെയ്താലും ഗുണഫലങ്ങള്‍ കൂടും. തുലാം, മകരം, കുംഭം, എന്നീ രാശികളിലൊന്ന് പത്താം ഭാവമാവുകയും ശനി അനുകൂലനാവുകയും ചെയ്താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ വരാം.ഉത്തമസ്ഥാനത്തല്ളാതെയാണ് ശനി നില്‍ക്കുന്നതെങ്കില്‍ പാപഗ്രഹവുമാണ്.

lordshani lucks