മറ്റുദേവന്മാരില്‍നിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാന്‍ ശിവന്‍. ശിവന്‍റെ കയ്യിലെപ്പോഴും തൃശ്ശൂലം കാണപ്പെടുന്നു. കൂടാതെ ജടയില്‍ ചന്ദ്ര
ക്കല വിരാജിക്കുന്നു. ശരീരത്തില്‍ രുദ്രാക്ഷമാലയും നാഗങ്ങളും അണിഞ്ഞ നിലയിലാണ് ഭഗവാന്‍ ശിവന്‍റെ രൂപം.
തൃശൂലം : ശിവന്‍റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്‍റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രത
ീകവല്‍ക്കരിക്കുന്നത്. പരമാധികാരത്തിന്‍റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
ഢമരു : ശിവന്‍റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഝത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തില്‍ നിന്നാണ് സംസ്കൃതഭാഷ ഉദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നു.
നാഗങ്ങള്‍ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വര്‍ണ്ണിക്കുന്നത് വാസുകി എന്ന നാഗത്തെ ശിവന്‍ എപ്പോഴും കഴുത്തിലണിയുന്നു.
തൃക്കണ്ണ് : ശിവഭഗവാന്‍റെ മറ്റൊരു പ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണില്‍ നിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാന്‍ ശിവന്‍ കാമദേവനെ ഭസ്മീകര
ിച്ചത് മൂന്നുകണ്ണുകളുള്ളതിനാല്‍ ശിവന്‍ ത്രിലോചനന്‍ എന്ന നാമത്തിലും അറിയപ്പെടുന്നു.
ഭസ്മം : ശിവന്‍റെ ശരീരത്തില്‍ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തില്‍നിന്ന് മോചിതരല്ള എന്നും, എന്നാല്‍ ശിവം അനശ്വരമാണെന്നും
ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്‍റെ ഒരു രൂപമാണ് ഭൈരവന്‍.
ജട : ശിവന്‍റെ കേശം ജടപിടിച്ചതും കപര്‍ദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശന്‍ എന്നീ നാമങ്ങളും ശിവന്‍റെ പര്യായങ്ങളാണ്.
ചന്ദ്രകല : ശിവന്‍റെ ജടാമൌലിയില്‍ എപ്പോഴും ചന്ദ്രദേവന്‍ വിരാജിക്കുന്നു എന്നാണ് വിശ്വാസം അതിനാല്‍തന്നെ ചന്ദ്രശേഖരന്‍ , ചന്ദ്രമൌലി, കലാധരന്‍ തുടങ്ങ
ിയനാമങ്ങള്‍ ശിവന്‍റെ പര്യായങ്ങളാണ്.
ഗംഗാനദി : സ്വര്‍ഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥന്‍ എന്ന് രാജര്‍ഷി തന്‍റെ പൂര്‍വ്വ പിതാമഹന്മാരുടെ പാപം തീര്‍ക്കാനായി കഠിനതപം ആരംഭിച്ചു.
ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനുള്ള ഏക ഉപായം. എന്നാല്‍ ഗംഗ സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലേക്ക് പതിച്ചാല്‍ അതിന്‍റെ ആഘാതം തടുക്കാന്‍ ഭൂമി
ക്കാവില്ള. ആയതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവന്‍ തന്‍റെ ജടയില്‍ ബന്ധനസ്ഥയാക്കി. പിന്നീട് ഗംഗാനദി ശിവന്‍റെ ജടയില്‍ നിന്നും ഉദ്ഭവിച്ച്
ഭാരതദേശത്തിലൂടെ ഒഴുകി സര്‍വ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഗംഗാധരന്‍ എന്ന നാമത്തിലും ശിവന്‍ അറിയപ്പെടുന്നു.